
വിള വര്‍ധനവിനായി തേനീച്ചയെ വളര്‍ത്താം ഞൊടീയല്‍,ഇന്ത്യന്‍,ഇറ്റാലിയന്‍,വന്‍തേനീച്ച,ചെറുതേനീച്ച,കോല്‍ത്തേനീച്ച എന്നിവയാണ്ഇന്ത്യയില്‍ സാധാരണ കണ്ടു വരുന്ന തേനീച്ച ജനുസുകള്‍.
ഇവയില്‍ ചെറു തേനീച്ചയുടെ തേനാണ് ഔഷധമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എങ്കിലും വളരെ എളുപ്പത്തിലും ആദായകരമായും നമുക്ക് ഇണക്കി വളര്‍ത്താന്‍ കഴിയുന്ന ഇനം തേനീച്ചകള്‍ ഞൊടീയല്‍ തേനീച്ചകളാണ്.
ഇവയില്‍ ഇന്ത്യന്‍ Apis cerana indica എന്നും ഇറ്റാലിയന്‍ Apis mellifera എന്നും വിഭാഗങ്ങളുണ്ട്.പൊതുവെ ശാന്ത സ്വഭാവക്കാരായ ഇവ മരപ്പൊത്തുകളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.
ഇവയെ തേനീച്ചപെട്ടികളില്‍ വളര്‍ത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്. തേനീച്ചകള്‍ നമുക്ക് സമ്മാനിക്കുന്നത് പ്രകൃതിയുടെ അമുല്യ വരദാനമായ തേന്‍ മാത്രമല്ല വിളകളില്‍ പരാഗണം നടത്തി വിളവര്‍ധനവിനും സഹായിക്കുന്നു. ഒരേക്കര്‍ കൃഷിയിടത്തില്‍ ഒരു തേനീച്ച കോളനി സ്ഥാപിക്കുനത് വഴി 30-70 % വിളവ് കൂടുതല്‍ ലഭിക്കുന്നു .കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന തേനീച്ച പരാഗണ കേന്ദ്രത്തില്‍ നിന്നും രോഗവിമുക്തമായ കോളണികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭ്യമാണ്.
രോഗവിമുക്ത ഒരു ഇന്ത്യന്‍ തേനീച്ച കോളനിക്ക് 1400 രൂപയും, ഇറ്റാലിയന്‍ തേനീച്ച കോളനിക്ക് 4000 രൂപയുമാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2384422 എന്ന നമ്പറില്‍ വിളിക്കുക.