വാഴയിലെ കരിക്കന്‍കുത്തിന് പ്രതിവിധി

Posted on: 26 Apr 2015

സുരേഷ് മുതുകുളംവാഴയിലെ കരിക്കന്‍കുത്തിന് പ്രതിവിധിെയന്ത്? കരിക്കന്‍കുത്ത് ചെറുക്കാന്‍ കഴിവുള്ള വാഴകള്‍ ഉണ്ടോ?

ലതികാ കുമാരി, പൂച്ചാക്കല്‍


മാണവണ്ടിന്റെ ഉപദ്രവമാണ് കരിക്കന്‍കുത്ത് എന്ന വിളിപ്പേരിലറിയപ്പെടുന്നത്. ബഹുമുഖ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇതിന് ശുപാര്‍ശ ചെയ്യുന്നു. പഴയ കന്നും വാഴമാണവുമൊക്കെ ശേഖരിച്ച് കൃഷിയിടം വൃത്തിയാക്കുകയാണിവയില്‍ ഒന്ന്.

കേടില്ലാത്ത കന്ന് നടുക. നടും മുമ്പ് കന്നിന്റെ പുറംതോല്‍ ചെത്തിനീക്കി ചാണകം, ചാരം, നാല് ഗ്രാം സെവിന്‍ എന്നിവ കലര്‍ത്തിയ കുഴമ്പില്‍ മുക്കി, 3 4 ദിവസം വെയിലത്തുണക്കുക. കന്ന് നടുമ്പോള്‍ 50 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് കുഴിയിലിടുക.

വാഴത്തടക്കെണിയും ഫിറമോണ്‍ കെണിയും വെച്ച് വണ്ടുകളെ കുടുക്കി നശിപ്പിക്കാം.

കരിക്കന്‍കുത്ത് ചെറുക്കാന്‍ കഴിവുള്ള ഞാലിപ്പൂവന്‍, കുന്നന്‍, പാളയംകോടന്‍, ചെങ്കദളി, പിസാംഗ്ലിലിന്‍ എന്നീ വാഴകള്‍ കൃഷിചെയ്യുകയുമാവാം.

ചീയല്‍ രോഗം കരിമ്പിന്റെ വിളവിനെ എങ്ങനെയാണ് ബാധിക്കുന്നത്? ഇതിന് പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉണ്ടോ?


രമ്യ രഞ്ജിത്, മാവേലിക്കര


ചീയല്‍ ബാധിച്ച കരിമ്പിന്‍തണ്ടുകള്‍ അക്ഷരാര്‍ഥത്തില്‍ മൃതപ്രായമായി വിളവ് കുറയും.

മാത്രവുമല്ല ഇത്തരം കരിമ്പില്‍ മധുരഘടകമായ സുക്രോസ് തിരിച്ച് ഗ്ലൂക്കോസും ഫ്രക്ടോസും ആകുന്നതുവഴി യഥാര്‍ഥ പഞ്ചസാരയുടെ തോതും ഗണ്യമായി കുറയും. മഴക്കാലത്താണ് രോഗം വേഗം വ്യാപിക്കുക. ചീയല്‍ രോഗപ്രതിരോധശേഷിയുള്ളവയാണ് മാധുരി, മധുരിമ, മധുമതി, സി.ഒ. 6907, സി.ഒ. 7405, ഈഹ 57/84 തുടങ്ങിയ കരിമ്പുകള്‍.


Stories in this Section