റബ്ബര്‍ കൃഷി; ചില കണ്ടെത്തലുകള്‍
Posted on: 19 Apr 2015
കെ.കെ. രാമചന്ദ്രന്‍ പിള്ള
ജലസേചനം
വേനല്‍ക്കാലത്ത് ജലസേചനം നടത്തിയാല്‍ റബ്ബര്‍മരങ്ങള്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ നേരത്തേ ടാപ്പു ചെയ്യാന്‍ തക്കവണ്ണം എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടത്തൈകള്‍
റബ്ബര്‍ വിത്തുകള്‍ കൂടകളില്‍ നേരിട്ടുവളര്‍ത്തിയെടുത്ത് അവയില്‍ ബഡ്ഡ് ചെയ്താല്‍ നല്ല വളര്‍ച്ചയുള്ള തൈകള്‍ ലഭിക്കുമെന്ന് റബ്ബര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ കാണുകയുണ്ടായി.
ജൈവവളങ്ങള്‍
ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ റബ്ബര്‍ തൈകള്‍ക്ക് രാസവളങ്ങളോടൊപ്പം ജൈവവളങ്ങളും നല്‍കിയപ്പോള്‍ അവയുടെ വളര്‍ച്ച ത്വരഗതിയിലായതായി കണ്ടെത്തി. രാസവളങ്ങള്‍മാത്രം നല്‍കി വളര്‍ത്തിയ തൈകളേക്കാള്‍ നേരത്തേ വളര്‍ച്ചയെത്തി ടാപ്പിങ്ങിന് തക്കവണ്ണമെത്തുന്നതായും കണ്ടെത്തുകയുണ്ടായി.
ആര്‍.ആര്‍.ഐ.ഐ.105
പൊടിക്കുമിള്‍ രോഗത്തിന്റെ ആക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളിലും 'ഫൈറ്റോഫ്‌തോറ' കുമിള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ റബ്ബറിനെ കഠിനമായി ബാധിക്കുന്ന സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ ആര്‍.ആര്‍.ഐ.ഐ.105 എന്ന ഇനം റബ്ബര്‍ യോജിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍: 0471 2572060.