രാജന്‍ ബാബു, മുക്കം

ചോദ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങളില്‍നിന്ന് ഇത് 'തഞ്ചാവൂര്‍വാട്ടം' എന്ന കുമിള്‍ രോഗമാണെന്ന് അനുമാനിക്കാം.
ഇപ്പോള്‍ കേരളത്തിലും ഈ രോഗം റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നു. മണ്ണിലൂടെ രോഗവ്യാപനം, വരള്‍ച്ച, മണ്ണിലെ ഉയര്‍ന്ന ഊഷ്മാവ്, മഴയുടെ കുറവ്, മണ്‍പ്രതലത്തിന് താഴെയുണ്ടാകുന്ന മണ്‍പാളി എന്നിവയാണ് രോഗവ്യാപനത്തിന് അനുകൂലമായ ഘടകങ്ങള്‍. നിയന്ത്രണവിധികള്‍ ഇങ്ങനെ:
രോഗബാധിതമായി നശിച്ച തെങ്ങ് നീക്കുക.രോഗബാധിതമായ മരങ്ങള്‍ ഒറ്റപ്പെടുത്താന്‍ മരത്തിന് ചുവട്ടില്‍ നിന്ന് 1.5 മീറ്റര്‍ അകലത്തില്‍ 50 സെ.മീ വീതിയിലും ഒരു മീറ്റര്‍ താഴ്ചയിലും തെങ്ങിന് ചുറ്റും ചാലുകീറുക. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം 40 ലിറ്റര്‍ തെങ്ങിന്‍ തടത്തിലും ചാലിലും ഒഴിക്കുക.
ഇതിനുപകരം 200 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് 40 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി ഉപയോഗിക്കാം.ഓരോ തെങ്ങിനും 50 കിലോ ജൈവവളം ചേര്‍ക്കുക.
തെങ്ങൊന്നിന് ഒരു വര്‍ഷം അഞ്ചുകിലോ വീതം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.ശുപാര്‍ശചെയ്ത രാസവളത്തിന്റെ അളവ് നാലിലൊന്നായി ചുരുക്കുക.