ഡോ. പി.കെ. മുഹ്‌സിന്‍

ആടുകള്‍ക്കുണ്ടാകുന്ന മാരകരോഗമാണ് തളര്‍വാതം. രണ്ടുതരം വിരകളുടെ മൈക്രോ ഫൈലേറിയകള്‍ തലച്ചോറിനെയും സുഷുമ്‌നയെയും ബാധിക്കുന്നു. പിന്‍കാലുകള്‍ക്ക് തളര്‍ച്ചയും ഭാരം താങ്ങാനുള്ള കഴിവില്ലായ്മയുമാണ് പ്രധാന രോഗലക്ഷണം. തന്മൂലമാണ് ഈ രോഗം തളര്‍വാതം എന്നറിയപ്പെടുന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളും അസ്ഥി സന്ധിവീക്കവും ഈ രോഗം ഉണ്ടാക്കുന്നു. പ്രായമായവയിലും മുട്ടനാടുകളിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
സെറ്റേറിയ ഡിജി റോറ്റ എന്ന മൈക്രോഫൈലേറിയ സാധാരണയായി പശുക്കളുടെ ഉദരത്തില്‍ പരാദമായി കാണപ്പെടുന്നു. ഈ പരാദം ബാധിച്ച പശുക്കളെ ഒരുതരം കൊതുകുകള്‍ കടിക്കുമ്പോള്‍ പരാദങ്ങളുടെ ലാര്‍വ രക്തത്തില്‍ക്കൂടി കൊതുകില്‍ പ്രവേശിക്കുന്നു. അതിനുശേഷം കൊതുകുകള്‍ ആടുകളെ കടിക്കുമ്പോള്‍ ലാര്‍വകള്‍ ഉമിനീരില്‍ക്കൂടി ആടുകളുടെ രക്തത്തില്‍ പ്രവേശിച്ച് തലച്ചോറിലും സുഷമ്‌നാകാണ്ഡത്തിലും എത്തുന്നു. അവ അവിടത്തെ നാഡീവ്യൂഹത്തെ ഭാഗികമായി നശിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
നാഡീക്ഷയം, വേച്ചുവേച്ചുള്ള നടത്തം, പിന്‍കാലുകള്‍ക്ക് ഭാരം താങ്ങാനുള്ള ശേഷിക്കുറവ്, പിന്‍കാലുകളുടെ മാംസപേശികളുടെ ശോഷിപ്പ് മുതലായവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചില അവസരത്തില്‍ പിന്‍കാലുകളുടെ ആടലും വിറയലുമാണ് കാണാറുള്ളത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ ആട് കിടപ്പിലാവും. ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെങ്കില്‍ ആട് ഭക്ഷണം കഴിക്കാതെ ശോഷിച്ച് ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളില്‍ ചാകും.
നൂല്‍വിരബാധയ്‌ക്കെതിരെയുള്ള മരുന്നുകളും വൃക്കരോഗത്തിനുള്ള മരുന്നുകളും നാഡികളെ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളുമാണ് പ്രധാനമായും നല്‍കേണ്ടത്.