ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍

തേനീച്ചകോളനികളെ ബാധിക്കുന്ന ബാക്ടീരിയ രോഗത്തിനും മണ്ഡരിബാധയ്ക്കും ഗോമൂത്രപ്രയോഗം ശമനമുണ്ടാക്കുമെന്നു കണ്ടെത്തി. ജി.ബി. പന്ത്‌നഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. 'യൂറോപ്യന്‍ ഫൗള്‍ബ്രൂഡ്' എന്ന ബാക്ടീരിയാരോഗം ബാധിച്ച ഇറ്റാലിയന്‍ േതനീച്ചകളുടെ (എപ്പിസ് മെല്ലിഫെറ) കോളനികളില്‍ നേരിട്ടും മൂന്നിരട്ടി നേര്‍പ്പിച്ചും നാടന്‍ പശുക്കളുടെ മൂത്രം തളിച്ചു.
തളിച്ച് 10 മുതല്‍ 12 ദിവസങ്ങള്‍ക്കകം രോഗബാധ പൂര്‍ണമായി മാറി. മറ്റൊരു പരീക്ഷണത്തില്‍ കോളനികളെ ബാധിച്ച മണ്ഡരിക്കെതിരെ വിവിധ ജൈവപദാര്‍ഥങ്ങള്‍ പ്രയോഗിച്ചു. ഇതില്‍ നാടന്‍ പശുക്കളുടെ മൂത്രം (നേര്‍പ്പിക്കാത്തത്) തളിച്ചപ്പോഴാണ് മണ്ഡരിബാധ ഏറെക്കുറെ മാറിയത് (75.6 ശതമാനം മാറി). ഇതിനു പുറമേ എച്ച്.എഫ്. പശുവിന്റെ മൂത്രവും (75.27 ശതമാനം), അയമോദകത്തിന്റെ പൊടിയും (74.9 ശതമാനം), േജഴ്‌സിപ്പശുവിന്റെ മൂത്രവും (71.57 ശതമാനം) മണ്ഡരി ബാധയില്‍ കുറവുണ്ടാക്കി.