ജൈവവളത്തിന് ലൈസന്‍സ്
Posted on: 09 Aug 2014
ഡോ. ടി.പി. സേതുമാധവന്‍
ജൈവവളത്തിന് ലൈസന്‍സ് നിര്‍ബന്ധമാണോ?
-ജോസ് മാത്യു, ഇരിട്ടി
ചാണകം ഉള്‍പ്പെടെ പായ്ക്ക്ചെയ്ത് വില്‍ക്കുന്ന ജൈവവളത്തിന് ലൈസന്‍സ് നിര്‍ബന്ധമാണ്. കൃഷിഭവന്‍ മുഖേനയാണ് ലൈസന്‍സ് നടപടികള്‍ സ്വീകരിക്കേണ്ടത്. ജൈവവളങ്ങള്‍, സൂക്ഷ്മാണുവളങ്ങള്‍, എല്ലുപൊടി വിവിധയിനം പിണ്ണാക്കുകള്‍, പച്ചിലവളങ്ങള്‍ എന്നിവയുടെ പേരിലുള്ള തട്ടിപ്പുകള്‍ ഇതുവഴി നിയന്ത്രിക്കാമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ജൈവ, സൂക്ഷ്മജീവാണു വളങ്ങളും കമ്പോസ്റ്റും ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദന, വിതരണ, വില്പന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അവശ്യ സാധന നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇവയുടെ ഉത്പാദനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കും. ഇത് പാലിക്കാതെ തയ്യാറാക്കുന്ന ജൈവവളങ്ങളും അനുബന്ധ വള ഉത്പന്നങ്ങളും പിടിച്ചെടുക്കാനും ഉത്പാദകര്‍ക്കും വില്പനക്കാര്‍ക്കുമെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് ഇനി അനുവാദമുണ്ടാകും.
ഡെയറി ഫാം സംരംഭകര്‍ക്ക് പരിശീലനം എവിടെനിന്ന്‌ലഭിക്കും?
-സതീശന്‍ കെ., കരുനാഗപ്പള്ളി
തൃശ്ശൂര്‍ രാമവര്‍മപുരം മില്‍മ പരിശീലനകേന്ദ്രം പുതിയ ഡെയറി ഫാം സംരംഭകര്‍ക്ക് നാലുദിവസത്തെ ക്ഷീരകര്‍ഷക പരിശീലന പരിപാടി നടത്തും.
പാലുത്പാദനത്തിന് കന്നുകുട്ടിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പശുവിന്റെ പ്രസവം, ശാസ്ത്രീയമായ തൊഴുത്ത് നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പരിശീലന ഫീസില്‍ താമസം, ഭക്ഷണം, ക്ലാസുകള്‍, പഠനസാമഗ്രികള്‍, ഫാം സന്ദര്‍ശനം എന്നിവ ഉള്‍പ്പെടും. വിലാസം പ്രിന്‍സിപ്പല്‍ (ഐ/സി), കെ.സി.എം.എം.എഫ്. ലിമിറ്റഡ് ട്രെയിനിങ് സെന്റര്‍, രാമവര്‍മപുരം പി.ഒ., തൃശ്ശൂര്‍-680631, ഫോണ്‍: 0487 2695869.