കുറ്റിമുല്ലയ്ക്ക് 'ജീവാമൃതം'
Posted on: 08 Jun 2014
ആറ് ചട്ടി കുറ്റിമുല്ല വളര്‍ത്തുന്ന വീട്ടമ്മയാണ് ഞാന്‍. പൂക്കള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വിളവ് വര്‍ധിപ്പിക്കാന്‍ ജീവാമൃതം നല്ലതാണെന്നറിയുന്നു. ഇത് എങ്ങനെ തയ്യാറാക്കാം? പ്രയോഗിക്കേണ്ട അളവ് എപ്രകാരം?
ആബിദ യൂസഫ്, മാറനാട്.
ജീവാമൃതം വീട്ടില്‍തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ചേരുവകള്‍ നോക്കാം. നാടന്‍ പശുവിന്റെ ചാണകം (10 കിലോ), നാടന്‍ പശുവിന്റെ മൂത്രം (10 ലിറ്റര്‍), ശര്‍ക്കര (2 കിലോ), ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്തുമുളപ്പിച്ചത് (2 കിലോ), മേല്‍മണ്ണ് (ഒരു പിടി), വെള്ളം (200 ലിറ്റര്‍). എന്നതോതിലെടുത്ത ചേരുവകള്‍ അനുേയാജ്യ വലിപ്പമുള്ള ഒരു പഌസ്റ്റിക് പാത്രത്തിലിട്ട് ദിവസവും ഒരേരീതിയില്‍ ഇളക്കി യോജിപ്പിച്ച് അടപ്പുകൊണ്ട് ഭദ്രമായി അടയ്ക്കുക.
രണ്ടുദിവസം പുളിക്കാന്‍ വെക്കണം. തുടര്‍ന്ന് ഒരു ചെടിക്ക് ഒരു ലിറ്റര്‍ എന്നതോതില്‍ ജീവാമൃതം തടത്തില്‍ ഒഴിച്ചുകൊടുക്കാം. ഈയവസരത്തില്‍ രാസവളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാന്‍ പാടില്ല എന്നോര്‍ക്കുക.
സുരേഷ് മുതുകുളം