ന്യൂട്രിഫിഷ് വളം
Posted on: 25 May 2014
സുരേഷ് മുതുകുളം
ന്യൂട്രിഫിഷിന്റെ പ്രത്യേകതകള്‍ എന്താണ്. ഇത് കൃഷിക്ക് നല്ലതാണോ ? എവിടെ കിട്ടും?
-നിതിന്‍രാജ്, തളങ്കര
മത്സ്യഫെഡ് പ്രത്യേകം തയ്യാറാക്കി വില്പന നടത്തുന്ന മികച്ച ജൈവവളമാണ് 'ന്യൂട്രിഫിഷ്' മത്സ്യവളമായതിനാല്‍ ഇത് വിളകളുടെ വളര്‍ച്ചയും ഉത്പാദനശേഷിയും ത്വരപ്പെടുത്തും. ഇതില്‍ സമൃദ്ധമായി നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സൂക്ഷ്മമൂലകങ്ങള്‍ എന്നിവയുണ്ട്. ഘടന, ജലസംഭരണശേഷി, വായുസഞ്ചാരം എന്നിവ വര്‍ധിപ്പിക്കും. വളപ്പറ്റ് വര്‍ധിപ്പിക്കും. മണ്ണില്‍ സൂക്ഷ്മാണു പ്രവര്‍ത്തനം ഉത്തേജിപ്പിക്കും.
ഇതില്‍ ചേര്‍ത്തിട്ടുള്ള വേപ്പിന്‍പിണ്ണാക്ക് ഇതിന് കീടനാശിനിയുടെ ഗുണം നല്‍കുന്നു. സൂക്ഷ്മമൂലകങ്ങളെ നഷ്ടം വരാത്തവിധം സാവകാശംമാത്രം സ്വതന്ത്രമാക്കുന്നു. ചെടികള്‍ക്ക് രോഗപ്രതിരോധശേഷി നല്‍കുന്നു. വിവിധ വ്യാപാരനാമങ്ങളില്‍ ഇതുണ്ട്. ന്യൂട്രിഫിഷ് (തെങ്ങ്, അടയ്ക്ക, വാഴ, നെല്ല്, മരച്ചീനി, റബ്ബര്‍ എന്നിവയ്ക്ക്), ന്യൂട്രിഫിഷ് സൂപ്പര്‍ റിച്ച് (കുരുമുളക്, ഏലം, ഇഞ്ചി, കൊക്കോ, ഗ്രാമ്പൂ, കൈതച്ചക്ക എന്നിവയ്ക്ക്), ന്യൂട്രിഫിഷ് വാനില (വാനിലക്കൃഷിക്ക്), ന്യൂട്രിഫിഷ് വെജിറ്റബിള്‍ മിക്‌സ് (പച്ചക്കറികള്‍ക്കും ഉദ്യാനസസ്യങ്ങള്‍ക്കും).
മത്സ്യഫെഡിന്റെ അംഗീകൃത ഏജന്‍സികളിലും ജില്ലാ ഓഫീസുകളിലും വ്യാസ സ്റ്റോറുകളിലും ഇത് ലഭിക്കും. ഫോണ്‍: 0480- 2819431/0495- 2383415.