കുള്ളന്‍ കണിക്കൊന്ന

Posted on: 04 May 2014


ചട്ടിയില്‍ പൂത്തു നില്‍ക്കുന്ന കുള്ളന്‍ കണിക്കൊന്ന കാണാന്‍തന്നെ കൗതുകം. അല്പം ക്ഷമയുണ്ടെങ്കില്‍ കണിക്കൊന്നയും േബാണ്‍സായിയാക്കാം. ഇതിന് ആദ്യമായി വേണ്ടത് കണിക്കൊന്നയുടെ വേരുപടലമുള്ള ആരോഗ്യമുള്ള തൈ തിരഞ്ഞെടുക്കലാണ്.

പറമ്പിലോ നഴ്‌സറികളിലോ ഇത്തരം ചെടികള്‍ ലഭിക്കും. ചെടിനടുന്നതിന് അരയടി ആഴവും ഒരടി വ്യാസവുമുള്ള ചട്ടിയില്‍ മണ്ണ്, മണല്‍, കമ്പോസ്റ്റ് അല്ലെങ്കില്‍ ഉണക്കിപ്പൊടിച്ച ചാണകം എന്നിവ തുല്യഅളവില്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നിറയ്ക്കുക. നീര്‍വാര്‍ചയ്ക്കുവേണ്ടി ചട്ടിയുടെ ചുവട്ടില്‍ ചരലോ, ഇഷ്ടിക കഷണങ്ങളോ നിരത്തിയതിനുശേഷം നടീല്‍ മിശ്രിതം നിറയ്ക്കാവുന്നതാണ്.

ചെടിയുടെ ആവശ്യമില്ലാത്ത പാര്‍ശ്വവേരുകളും തായ്‌വേരും ചട്ടിക്ക് അനുയോജ്യമായി പാകപ്പെടുത്തി തൈ നടേണ്ടതാണ്. തൈ നട്ട് രണ്ടാഴ്ചയോളം ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

പുതുതായി തളിരുകള്‍ വന്നുതുടങ്ങുമ്പോള്‍ ചെടിയെ വെയില്‍ കൊള്ളിക്കണം. രണ്ടുമൂന്നുമാസത്തിനുശേഷം ഒരു സ്പൂണ്‍ എല്ലുപൊടിയോ, 17:17:17 കോംപ്ലക്‌സ് വളമോ ചെടിയെ സ്പര്‍ശിക്കാതെ നല്‍കണം.

സാധാരണ കീടരോഗ ബാധ കാണാറില്ല. വര്‍ഷത്തിലൊരിക്കല്‍ പോട്ടിങ് മിശ്രിതം മാറ്റി വേര് 'പ്രൂണ്‍' ചെയ്യാവുന്നതാണ്.

പി. രവീന്ദ്രന്‍നായര്‍


Stories in this Section