കോ-8 : മൂപ്പുകുറഞ്ഞ ചെറുപയറിനം
Posted on: 13 Apr 2014
കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല 55 മുതല്‍ 60 ദിവസങ്ങള്‍കൊണ്ട് വിളവെടുക്കാവുന്ന കോ-8 എന്ന ചെറുപയറിനം പുറത്തിറക്കി. വേനല്‍ക്കാലകൃഷിക്ക് അനുയോജ്യമാണ് ഈയിനം.
രോഗകീടങ്ങളെ സാമാന്യം പ്രതിരോധിക്കുന്ന ഈയിനം ഒരേക്കറില്‍നിന്ന് 360 കിലോഗ്രാം ചെറുപയര്‍ തരാന്‍ കെല്പുള്ളതാണ്. ഒരു ചെടിയില്‍ 25 മുതല്‍ 30 കായ്കള്‍ വരെയുണ്ടാകുന്നു. വിളര്‍ച്ചയെ അതിജീവിക്കാനും ഇതിനു കഴിവുണ്ട്. ഒരേക്കറില്‍ നാല് പായ്ക്കറ്റെന്ന തോതില്‍ റൈസോബിയവും ഫോസ്ഫോ ബാക്ടീരിയവും പ്രയോഗിക്കുന്നത് ഈയിനത്തിന്റെ വിളവ് മെച്ചപ്പെടുത്തും.
ചെറുപയറിന്റെ വിളവ് വര്‍ധിപ്പിക്കുന്നതിന്'പള്‍സ് വണ്ടര്‍' എന്ന പേരില്‍ പോഷകമിശ്രിതവും സര്‍വകലാശാല പുറത്തിക്കിയിട്ടുണ്ട്. ഇത് 2.25 കിലോഗ്രാം 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പുഷ്പിക്കുന്ന വേളയിലും കായ്കള്‍ രൂപം കൊള്ളുമ്പോഴും തളിക്കാനാണ് ശുപാര്‍ശ. അധികവിവരങ്ങള്‍ക്ക് ഫോണ്‍: 04567-230250
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍