ബനാന സ്‌പെഷല്‍ സ്‌പ്രേ എന്താണ്‌

Posted on: 08 Sep 2013


വാഴകള്‍ക്ക് തളിക്കുന്ന ഒരു പ്രത്യേകതരം സ്‌പ്രേ തയ്യാറാക്കിയിട്ടുള്ളതായറിഞ്ഞു. ഇതിന്റെ വിശദാംശങ്ങളും ലഭ്യതയും അറിയിക്കാമോ?


കെ. പത്മനാഭന്‍നമ്പ്യാര്‍, കൊല്ലങ്കോട്

വാഴകളുടെ സുഗമമായ വളര്‍ച്ചയ്ക്കും വിളവിനും വേണ്ടി സൂക്ഷ്മമൂലകങ്ങളുംകൂടെ ചേര്‍ത്ത് ഹസ്സര്‍ഘട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് തയ്യാറാക്കിയ സവിശേഷ ഇലത്തളിയാണ് ' കകഃഞ ബനാന സ്‌പെഷല്‍' എന്നു പേരായ വളര്‍ച്ചസഹായി. 50 ഗ്രാം സ്‌പെഷല്‍, ഒരു ഷാമ്പൂപായ്ക്കറ്റ് (സാഷെ), ഒരു ചെറുനാരങ്ങയുടെ നീര് 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് എന്നിവ എടുക്കുക, ഇവ മൂന്നും കലര്‍ത്തുക, നട്ട് 5-ാം മാസം മുതല്‍ 30 ദിവസം ഇടവിട്ട് ഇത് വാഴകളില്‍ തളിക്കുക.

പത്തുമാസംവരെ തളി തുടരാം. കുലയുടെ വലിപ്പ വര്‍ധനയ്ക്ക് ഇത് സഹായിക്കും. ഇതനുസരിച്ച് വാഴയ്ക്ക് ചേര്‍ക്കുന്ന വളം കുറയ്ക്കാം. ആകര്‍ഷകമായ നിറത്തില്‍ പല വലിയ പടലകളുണ്ടാകും. സിങ്ക്, ബോറോണ്‍, മാംഗനീസ്, ഇരുമ്പുസത്ത് എന്നിവയാണ് ബനാന സ്‌പെഷലിലെ ചേരുവകള്‍. വിശദാംശങ്ങള്‍ക്ക് ഫോണ്‍: 080 28466353, 080 28466471.

സുരേഷ് മുതുകുളം


Stories in this Section