പൈനാപ്പിള്‍ കൃഷിയിലെ ഹോര്‍മോണ്‍ പ്രയോഗം

Posted on: 31 Mar 2012

രവീന്ദ്രന്‍ തൊടീക്കളം



ഒരേസമയത്ത് പുഷ്പിച്ചു കായ്ഫലം ലഭിക്കുന്നതിനുവേണ്ടിയാണ് കൈതച്ചക്ക കൃഷിയില്‍ ഹോര്‍മോണ്‍ പ്രയോഗിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കര്‍ഷകരൊഴികെ സാധാരണ കര്‍ഷകരാരും തന്നെ ഹോര്‍മോണ്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ പൈനാപ്പിള്‍ കൃഷി ചെറുകിട കര്‍ഷകര്‍ക്ക് ലാഭകരമല്ലാത്ത അവസ്ഥയും ഉണ്ട്. ഹോര്‍മോണ്‍ പ്രയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന കാരണം.

കൈതച്ചെടി നട്ട് 7 - 8 മാസം പ്രായമായാല്‍ ഹോര്‍മോണ്‍ പ്രയോഗിക്കാം. 50 ലിറ്റര്‍ വെള്ളത്തില്‍ 1.25 മി.ലി എത്തിഫോണ്‍ ഒരു കി.ഗ്രാം യൂറിയ, 20 ഗ്രാം കാത്സ്യം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ഇങ്ങനെ ലഭിക്കുന്ന ലായനി 50 മി.ലി. തോതില്‍ പൈനാപ്പിള്‍ ചെടിയുടെ കൂമ്പില്‍ ഒഴിച്ചുകൊടുക്കണം. 50 ലിറ്റര്‍ ലായനി ആയിരം ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാന്‍ മതിയാകും.

ഹോര്‍മോണ്‍ തളിച്ച് 30-ാം ദിവസം പൂങ്കുലവരാന്‍ തുടങ്ങും. 40 ദിവസം കൊണ്ട് മുഴുവന്‍ ചെടിയും പൂവിട്ട് കഴിഞ്ഞിരിക്കും. ഹോര്‍മോണ്‍ പ്രയോഗം കഴിഞ്ഞ് 130 - 135 ദിവസം കഴിയുമ്പോള്‍ വിളവെടുപ്പിന് പാകമാകും. വളര്‍ന്നുവരുന്ന കായ്കളെ വെയിലില്‍ നിന്നും പക്ഷികളില്‍നിന്നും സംരക്ഷിക്കുന്നതിന് ജൈവവസ്തുക്കളുപയോഗിച്ച് പുതയിട്ട് കൊടുക്കണം. മാര്‍ക്കറ്റ്, കാലാവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് വിളവെടുപ്പ് ക്രമീകരിക്കുന്നതിനുവേണ്ടി നടീലും ഹോര്‍മോണ്‍ പ്രയോഗവും നടത്തണം.



Stories in this Section