വീട്ടുമുറ്റങ്ങളില്‍ ബോള്‍സം വസന്തം

Posted on: 25 Oct 2011



പരിചരണം വളരെക്കുറിച്ച് മാത്രം ആവശ്യമുള്ള ചെടിയാണ് ബോള്‍സം. പല നിറങ്ങളിലും രൂപത്തിലും കാണപ്പെടുന്ന ബോള്‍സം ചെടികള്‍ക്ക് ആറുമാസം വരെയേ പൂക്കളുണ്ടാകുകയുള്ളൂ.

ചെറിയ ഇനം റോസാപ്പൂക്കളോടു സാമ്യമുള്ള ബോള്‍സം ചുവപ്പ്, റോസ്, വെള്ള, വയലറ്റ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ഇതുകൂടാതെ പല നിറങ്ങള്‍ കൂടിച്ചേര്‍ന്ന ഇനങ്ങളും കേരളത്തില്‍ വളരുന്നുണ്ട്. ഇതളുകള്‍ ഒറ്റ നിരയോടുകൂടിയതും രണ്ടോ മൂന്നോ നിരയിലുള്ളതുമായ പൂക്കള്‍ തരുന്ന ബോള്‍സം ചെടികളും നമ്മുടെ നാട്ടില്‍ ഉണ്ട്

വിത്ത് പാകല്‍

ബോള്‍സത്തിന്റെ വിത്ത് പാകിയാണ് തൈകള്‍ വളര്‍ത്തുന്നത്. പൂക്കള്‍ കൊഴിഞ്ഞ് പോയ ചെടിയിലെ മൂപ്പെത്തിയ വിത്തുകള്‍ പാകുവാനായി തിരഞ്ഞെടുക്കാം. ഇവ മണലില്‍ പാകി മുളപ്പിച്ച ശേഷം തൈകള്‍ മാറ്റി നടാവുന്നതാണ്. ചെടികള്‍ നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ ജൈവരസ മിക്‌സ് വളം രണ്ട് ടീസ്പൂണ്‍ വീതം ഒരു ചെടിക്ക് എന്ന കണക്കില്‍ വിതറണം. ചെടിയുടെ ചുവട്ടില്‍ നിന്നും അല്പം മാറ്റിവേണം വളം വിതറാന്‍. മാസത്തിലൊരിക്കല്‍ രണ്ട് പ്രാവശ്യം വളം നല്‍കാം. ചെടികള്‍ ദിവസവും നനയ്ക്കണം.ആദ്യം വിരിയുന്ന പൂക്കളുടെ വിത്തുകള്‍ പാകമാകുമ്പോള്‍ വിത്ത് പാകി തൈകള്‍ വളര്‍ത്തിയാല്‍ ആദ്യത്തെ ചെടികള്‍ നശിച്ചുപോകുമ്പോഴേക്കും അടുത്ത ചെടികള്‍ക്ക് പൂക്കളുണ്ടാകും.
TAGS:


Stories in this Section