കീടനാശിനിയായി ഗോമൂത്രം
Posted on: 22 Dec 2014
ജി.എസ്. ഉണ്ണികൃഷ്ണന് നായര്‍
ഗോമൂത്രത്തിന്റെയും വേപ്പിന്റെയും സംയുക്തം മികച്ച കീടനാശിനിയാണെന്ന് കൃഷിയിട പരീക്ഷണങ്ങള്‍ വെളിപ്പെടുത്തി.
ആന്ധ്രാപ്രദേശിലെ ൈജവവൈവിധ്യ ബോര്‍ഡ്, മധ്യപ്രദേശിലെ സോണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്, ഗുജറാത്ത് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എന്നിവ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു.
വിളകളെ കീടങ്ങളില്‍നിന്ന് രക്ഷിക്കാനും അവയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും ഗോമൂത്രവേപ്പ് മിശ്രിതം ഉപയോഗിക്കാമെന്നാണ് തെളിഞ്ഞത്. മിശ്രിതമുണ്ടാക്കാന്‍ ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ നന്നായി കൊത്തിയരിഞ്ഞ കാല് കിലോഗ്രാം വേപ്പിലയിട്ട് രണ്ടാഴ്ച പുളിക്കാന്‍ വെക്കണം. തുടര്‍ന്ന് വേപ്പില നന്നായി പിഴിഞ്ഞ് ചാറ്് മിശ്രിതത്തില്‍ ചേര്‍ത്തശേഷം അരിക്കണം. വേപ്പിലയ്ക്കുപകരം 100 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ഇട്ടുവെച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ പുളിപ്പിച്ച് അരിച്ചാലും മതി.
ഈ മിശ്രിതം, 30 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ നേര്‍പ്പിച്ച് വിളകളുടെ മേല്‍ തളിക്കാം. ഗോമൂത്രത്തിന്റെയും വേപ്പിലയുടെയും മിശ്രിതം കീടങ്ങളെ തുരത്തുകയും ഗോമൂത്രത്തിലെ നൈട്രജന്‍ വളര്‍ച്ച കൂട്ടുകയും ചെയ്യും. കൂടാതെ ഗോമൂത്രത്തിലുള്ള സള്‍ഫര്‍, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ ഘടകങ്ങള്‍ വിളകളുടെ രോഗപ്രതിരോധശേഷി കൂട്ടുന്നു.
ഗുജറാത്ത് ഗവണ്മെന്റിന്റെ 'ഗോ സേവാ ആയോഗ്' എന്ന സ്ഥാപനം സംസ്ഥാനത്ത് ഗോമൂത്രത്തെ കീടനാശിനിയായി പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.