നായകളിലെ മഞ്ഞപ്പിത്തം

Posted on: 26 Oct 2014

ഡോ. എം. ഗംഗാധരന്‍നായര്‍



നായകളിലെ മഞ്ഞപ്പിത്തത്തിന് തുടക്കത്തില്‍ത്തന്നെ ചികിത്സ നല്കണം. കരള്‍രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ് മഞ്ഞപ്പിത്തമെങ്കിലും ഇതിനെ ഗൗരവമായിത്തന്നെ കാണണം. കരളിന്റെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ ബൈല്‍ (ബിലിറൂബിന്‍) രക്തത്തില്‍ കൂടുതല്‍ കെട്ടിക്കിടക്കുകയും കോശങ്ങളില്‍ മഞ്ഞനിറം കാണുകയും ചെയ്യും.

ഛര്‍ദി, വയറിളക്കം, പനി, വയറുവേദന, രുചിക്കുറവ്, കണ്ണിലെ വെള്ള, ചുണ്ടുകള്‍ എന്നിവ മഞ്ഞനിറത്തിലാകല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. മൂത്രം കട്ടിയായ മഞ്ഞനിറത്തിലും മലം ഓറഞ്ച് നിറത്തിലും കാണപ്പെടും.

ക്ഷീണം, കൂടുതല്‍ ദാഹം പ്രകടിപ്പിക്കല്‍, കൂടുതല്‍ മൂത്രം പോകുക, ശ്വാസതടസ്സം എന്നിവയും രോഗലക്ഷണങ്ങളാണ്.
നായകളെ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കുകയും പ്രതിരോധ കുത്തിവെപ്പ് തുടരുകയുമാണ് പ്രധാന നിയന്ത്രണമാര്‍ഗം.
ആദ്യ കുത്തിവെപ്പ് ആറ് എട്ട് ആഴ്ച പ്രായത്തിലും പിന്നീട് മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ കുത്തിവെപ്പും നടത്തണം. പിന്നെ എല്ലാ വര്‍ഷവും ഇത് തുടരണം.പരിശോധനയില്‍ കാരണം മനസ്സിലാക്കി യുക്തമായ ചികിത്സ നല്കണം. നായയ്ക്ക് വേണ്ട വിശ്രമവും നല്കണം


Stories in this Section