എം.പി. അയ്യപ്പദാസ്
കിട്ടാവുന്ന സ്ഥലത്തുനിന്നെല്ലാം മറുനാടന്‍ ഫലവൃക്ഷങ്ങള്‍ ശേഖരിച്ച് കൃഷിചെയ്യുകയാണ് ശെല്‍വരാജ്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തെ ആനന്ദ് തിയേറ്റര്‍ ഉടമകൂടിയായ ശെല്‍വരാജ് ഈ കൃഷി തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷമായി.
ഞാവല്‍, ഇലന്ത, എന്‍.എ.സെവന് നെല്ലിക്ക, ഹില്ബനാന, നാലിനം സീതപ്പഴം, മലേഷ്യന്‍ റംബുട്ടാന്, മാങ്കോസ്റ്റിന്‍, ചുലാസാന്, ലാങ്സാറ്റ്, ലേംഗോണ്, സ്പിന്‍ഡില്‍ സപ്പോട്ട, അഞ്ചിനം പ്ലാവുകള്‍, സാന്റോള്‍, മധുരവാളന് പുളി, വിവിധയിനം പേരകള്‍, മാതളം എന്നിങ്ങനെ ഫലവൃക്ഷങ്ങള്‍ ഒട്ടേറെ.
അകലം പാലിച്ച് നടുന്ന ഇവയെല്ലാംതന്നെ മുന്‍കൂട്ടി ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴി നിറച്ചിടും.
മഴ കിട്ടുന്നതനുസരിച്ച് ജൂണ്‍ മാസത്തിലാണ് ഇവ നട്ടത്. ഇവിടത്തെ ചെടികളെല്ലാംതന്നെ 'ഒട്ടു'കളാണ്. സുഹൃത്ത് ആത്മനിലയം ജയകുമാറില്നിന്നുമാണ് പുതിയവ വാങ്ങി നടുന്നത്.
നടുന്ന സമയം നേരത്തേ തയ്യാറാക്കിയ കുഴിയുടെ മധ്യഭാഗത്ത് 'തൈക്കുഴി' എടുത്ത് കവറുകളോ ചട്ടിയോ മാറ്റി ഒരു കുഴിക്ക് ഒരു കിലോ വേപ്പിന്‍പിണ്ണാക്കും കാല്‍ക്കിലോ എല്ലുപൊടിയും കുഴിയിലിട്ട് ചേര്‍ത്ത് നട്ട് കാറ്റിലാടാതെ കമ്പുകൊണ്ട് കെട്ടുക.
ഒട്ടുതൈകള്‍ രണ്ടാംകൊല്ലം മുതല്‍ പൂവിട്ടു തുടങ്ങുമെങ്കിലും നല്ല ഫലം തരാന്‍ നാല് വര്‍ഷമാകും. എല്ലാ വര്‍ഷവും മഴയ്ക്കുമുമ്പും പിമ്പും എല്ലാ മരത്തിലും രണ്ടുകുട്ട ചാണകപ്പൊടിയും രണ്ടുകിലോ വേപ്പിന്‍പിണ്ണാക്കും ഒരുകിലോ എല്ലുപൊടിയും ചുവട്ടില്‍നിന്ന് ഒരു മീറ്റര്‍ അകലത്തില്‍ ചുറ്റുമിട്ട് മണ്ണ് കൂട്ടിക്കൊടുക്കും.
വേനലില്‍ മാസത്തില്‍ രണ്ടുതവണ നന്നായി നനയ്ക്കും. ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവ എല്ലാംതന്നെ പൂത്തുതുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കും. വിവരങ്ങള്‍ക്ക്: ഫോണ്‍: 9447045976.