ഞവര ഉത്പാദക ഡയറക്ടറി
Posted on: 28 Jun 2014
കേരളത്തിന്റെ തനത് ഔഷധനെല്ലിനമായ ഞവരയുടെ കൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടറി തയ്യാറാക്കുന്നു.
ഡയറക്ടറിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഉള്‍പ്പെടെയുള്ള വിലാസവും ഞവരപ്പാടത്തിന്റെ വിസ്തൃതി, ഉണ്ടാക്കുന്ന അരിയുടെ നിറം, നെല്ലിന്റെ ഫോട്ടോ എന്നീ വിശദാംശങ്ങളും ഡോ. സി.ആര്‍. എല്‍സി, കോ-ഓര്‍ഡിനേറ്റര്‍, ബൗദ്ധിക സ്വത്തവകാശ സെല്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജ്, കേരള കാര്‍ഷിക സര്‍വകലാശാല, തൃശ്ശൂര്‍-680656 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9447878968. ഇ-മെയില്‍ iprcell@kau.in