വയല്‍ നുറുങ്ങുകള്‍

Posted on: 11 May 2014

എം.എ. സുധീര്‍ബാബു



* പൊക്കാളി നിലങ്ങളിലേക്കിണങ്ങിയ വൈറ്റില-1 മുതല്‍ വൈറ്റില-8 വരെയുള്ള നെല്‍വിത്തിനങ്ങള്‍ കേരള കാര്‍ഷികസര്‍വകലാശാലയുടെ സംഭാവനകളാണ്.
* കൈപ്പാട് നിലങ്ങളിലെ ഒന്നാംവിളയ്ക്ക്, ഏഴോം-1, ഏഴോം-2 എന്നീ നെല്ലിനങ്ങള്‍ മികച്ചവയാണ്.
* കോള്‍നിലങ്ങളില്‍ മുണ്ടകനിണങ്ങിയ ഹ്രസ്വ, കാര്‍ത്തിക, മകം, അരുണ, ജ്യോതി, ഓണം, ഭാഗ്യ, മട്ടത്രിവേണി, അന്നപൂര്‍ണ, രേവതി എന്നീ നെല്ലിനങ്ങള്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേട്ടങ്ങളാണ്.
* 'നീരജ' പട്ടാമ്പി 47 എന്ന നെല്ലിനമാണ്. വെളുത്ത അരിയുള്ള നീരജ, ചാഞ്ഞുവീഴില്ല. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് പറ്റിയയിനമാണ് 'നീരജ.'
* ധനു, തുലാം എന്നീ നെല്ലിനങ്ങള്‍ക്ക് ചുവന്ന അരിയാണ്.
* പങ്കജ്, മഷൂരി, പൊന്നി, പൊന്‍മണി, പ്രണവം, ശ്വേത എന്നീ നെല്ലിനങ്ങളുടെ അരി വെളുത്തതാണ്.
* വി.എഫ്.പി.സി.കെ.യുടെ അഗ്രിബിസിനസ് കേന്ദ്രയില്‍നിന്ന് എല്ലാ നടീല്‍വസ്തുക്കളും ലഭ്യമാണ്.
* നല്ല പച്ചക്കറി വിത്തിന് കേരള കാര്‍ഷികസര്‍വകലാശാല, വി.എഫ്.പി.സി.കെ. എന്നിവയില്‍ ബന്ധപ്പെടുക.


Stories in this Section