കായ്തുരപ്പന് ജൈവനിയന്ത്രണം
Posted on: 11 May 2014
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
വഴുതനവര്‍ഗ പച്ചക്കറികളില്‍ രൂക്ഷമായ നാശമുണ്ടാക്കുന്ന കായ്തുരപ്പനെതിരെ ട്രൈക്കോ ഗ്രാമ കടന്നലുകളെ ഉപയോഗിക്കാമെന്ന് കണ്ടെത്തി.ബാംഗ്ലൂരിലെ ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഈ നിയന്ത്രണരീതി കൃഷിയിട പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്.
കായും തണ്ടും തുരക്കുന്ന കായ്തുരപ്പനെതിരെ കര്‍ഷകര്‍ വലിയ തോതിലുള്ള രാസകീടനാശിനി പ്രയോഗം നടത്തിവരുന്നു. എന്നാല്‍, 'ട്രൈക്കോഗ്രാമ ചെലോണിസ്' എന്ന മിത്രകടന്നല്‍ ഉപയോഗിച്ച് ഇതിനെ പരിസ്ഥിതി സൗഹൃദയപരമായും കുറഞ്ഞ ചെലവിലും നിയന്ത്രിക്കാമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് തെളിയിച്ചു.
250 മുതല്‍ 400 ട്രൈക്കോഗ്രാമ മുട്ടകള്‍ പതിച്ച 'മുട്ടകാര്‍ഡുകള്‍' 10 അടി അകലത്തില്‍ തോട്ടത്തില്‍ പല ഭാഗത്തായി കമ്പുകളില്‍ കെട്ടിവെക്കാനാണ് ഇന്‍സ്റ്റിറ്റിയൂട്ട് ശുപാര്‍ശചെയ്യുന്നത്. മുട്ട വിരിഞ്ഞുവരുന്ന ട്രൈക്കോഗ്രാമ കടന്നലുകള്‍ കായ്തുരപ്പന്റെ മുട്ടക്കൂട്ടങ്ങളില്‍ മുട്ട നിക്ഷേപിക്കുന്നു.
മുട്ട വിരിഞ്ഞുവരുന്ന കടന്നല്‍ പുഴുക്കള്‍ കായ്തുരപ്പന്റെ മുട്ടകള്‍ തിന്നൊടുക്കും. നെല്ലിലെ കീടനിയന്ത്രണത്തിന് വ്യാപകമായി ഉപയോഗിച്ചുപോരുന്ന മിത്ര ഷഡ്പദമാണ് ട്രൈക്കോഗ്രാമ. കൂടുതല്‍ വിവരങ്ങള്‍ക്ക് (ഫോണ്‍: 0480 28466420.)