സീറോ എനര്‍ജി കൂള്‍ ചേംബര്‍
Posted on: 10 Feb 2014
'സീറോ എനര്‍ജി കൂള്‍ ചേംബര്‍' എന്താണ്? വിശദാംശം കാര്‍ഷികരംഗം പംക്തിയിലൂടെ അറിയിക്കാമോ?
-ടി. രാമകൃഷ്ണന് തമ്പി പുത്തൂര്‍
പഴം-പച്ചക്കറികള്‍ വളരെ കുറഞ്ഞ ചെലവില്‍ സൂക്ഷിക്കാന്‍ കഴിയുംവിധം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണസ്ഥാപനം (ഐ.എ.ആര്.ഐ.) തയ്യാറാക്കിയ സംഭരണ ഉപകരണമാണ് 'പൂസ സീറോ എനര്‍ജി കൂള്‍ ചേംബര്‍'. പ്രാദേശിക ലഭ്യമായ ഇഷ്ടിക, മണല്‍, മുള, പുല്ല്, വൈക്കോല്‍, ചാക്ക് തുടങ്ങി ഏത് ഉപയോഗിച്ചും ചേംബര്‍ നിര്‍മിക്കാം. ഒരു ജലസ്രോതസ്സും വേണമെന്നുമാത്രം.
പുറംതാപത്തേക്കാള് 10-15 ഡിഗ്രി തണുപ്പ് അറയ്ക്കുള്ളില്‍ നിലനിര്‍ത്താനും 90 ശതമാനം ആപേക്ഷിക ആര്‍ദ്രത സൂക്ഷിക്കാനും കഴിയും. വേനല്‍ക്കാലത്ത് വളരെ ഫലപ്രദമാണ്. മാമ്പഴം, വാഴപ്പഴം, മുന്തിരി, സപ്പോട്ട, നാരങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, ചീര, വെണ്ട, കാരറ്റ്, പാല്, തൈര്, പാകംചെയ്ത ആഹാരം എന്നിവ ഇതില്‍ കേടുകൂടാതെ സൂക്ഷിക്കാം. വൈദ്യുതി വേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, പൂസ കാമ്പസ്, ഡല്‍ഹി, പിന് - 110012. ഫോണ്‍: +911125843375, +911125846420, +911125842367.