
അമ്പത് വര്‍ഷംമുമ്പ് ആഹാരത്തിനുവേണ്ടി പത്തുവയസ്സുകാരന് ബാലന് തേനീച്ച കൂടണയുന്ന മരപ്പൊത്തന്വേഷിച്ച് നടന്നിരുന്നു. കോഴിക്കോട്ജില്ലയില്‍ നരിക്കുനിക്കടുത്ത പുന്നശ്ശേരിയിലെ കുയ്യൊടിയില്‍ അബൂബക്കറായിരുന്നു ആ ബാലന്. നാടിന്റെ നാനാഭാഗങ്ങളില്‍ ഈച്ച ഒളിച്ചുപാര്‍ക്കുന്ന മരപ്പൊത്തുകള്‍ അവന് ആഹാരവും ജീവിതവും നല്കിയപ്പോള് മാര്ഗദര്ശിയായത് പി.പി. അയമ്മദ് എന്ന സഹൃദയനും.
അരനൂറ്റാണ്ടുകാലം തേന്‍ശേഖരിച്ച് നേട്ടംകൊയ്ത അബൂബക്കറിന്റെ വിജയകഥ പുതുതലമുറയ്ക്ക് മാതൃകയാണ്. മകളുടെ ഉന്നതവിദ്യാഭ്യാസം, സ്വന്തമായി ഇരുചക്രവാഹനംതുടങ്ങിയ പലതരം നേട്ടങ്ങള്‍ക്ക് നിദാനമായത് തേന്ശേഖരണത്തില്നിന്നുള്ള വരുമാനംമാത്രം. ഡിസംബറില്‍ തുടങ്ങി ഫിബ്രവരിയില്‍ അവസാനിക്കുന്ന ഈ തൊഴില്‍ മറ്റ് ജോലിയിലേര്‍പ്പെടുന്നവര്‍ക്കും അധിക വരുമാനമാര്‍ഗമായി സ്വീകരിക്കാമെന്ന് അദ്ദേഹം പറയുന്നു.