പുല്‍ത്തകിടിയുടെ പച്ചപ്പിന് ഏത് വളമാണ് ചേര്‍ക്കേണ്ടത്‌

Posted on: 12 Nov 2013


എന്റെ വീടിന്റെ ഒരു ഭാഗത്ത് പുല്‍ത്തകിടി വളര്‍ത്തുന്നുണ്ട്. ഇതിന് എന്ത് വളം ചേര്‍ക്കണം. പുല്ല് വട്ടത്തില്‍ മഞ്ഞളിക്കുന്നു. പരിഹാരമെന്ത് ?

-ജോര്‍ജ് ജോസഫ്, വെള്ളമുണ്ട

ചതുരശ്രമീറ്ററിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 250 ഗ്രാം എല്ലുപൊടിയും 100 ഗ്രാം ഫാക്ടംഫോസും കലര്‍ത്തി വിതറിക്കൊടുക്കാം. ജൂണ്‍ അവസാനമോ ജൂലായ് ആദ്യമോ വേണം ഇതുചെയ്യാന്‍.

വേനലായാല്‍ എല്ലാ മാസവും ഒരു ശതമാനം യൂറിയ അല്ലെങ്കില്‍ അമോണിയം സള്‍ഫേറ്റ് (10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) തളിക്കുന്നത് പുല്‍ത്തകിടിയുടെ പച്ചനിറം നിലനിര്‍ത്താന്‍ സഹായിക്കും.

കോപ്പര്‍ ഓക്‌സിക്ലോറൈഡ് അല്ലെങ്കില്‍ മാങ്കോസെബ് എന്ന കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി ഒഴിച്ച് മഞ്ഞളിപ്പ് ഒഴിവാക്കാം.

സുരേഷ് മുതുകുളം


Stories in this Section