
കേരളത്തിലെ പ്രധാന മണ്ണ് ലാറ്ററൈറ്റാണ്. എന്നാല്‍ ഇതല്ലാതെ വേറെ ചില മണ്ണിനങ്ങളും ഇവിടെയുണ്ട്. തീരദേശമണ്ണ്, എക്കല്‍മണ്ണ്, കരിമണ്ണ്, വെട്ടുകല്‍ മണ്ണ് (ലാറ്ററൈറ്റ്), ചെമന്ന മണ്ണ്, മലയോരമണ്ണ്, കനത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിലെ മുഖ്യമണ്ണിനങ്ങള്‍. ഇവയുടെ ശരിയായ തിരിച്ചറിവും സംരക്ഷണവും കേരളത്തിന്റെ നിലനില്‍പ്പിന് അടിത്തറയാണ്. മണ്ണിന്റെ അശാസ്ത്രീയമായവിനിയോഗം അപകടമാണെന്ന് എല്ലാവരും തിരിച്ചറിയണം.
മണ്ണുകള്‍ പലയിനമാണല്ലോ ഇതല്ലാതെ വിവിധ മണ്‍ശ്രേണിയകള്‍ (സോയില്‍ സീരീസുകള്‍), വിവിധ ജില്ലകളിലുണ്ട്. ഇവയില്‍ തൃശൂര്‍ ജില്ലയിലെ ചില സീരീസുകളാണ്. കൂട്ടാല സീരീസ്, കൊഴുക്കുള്ളി, വെളപ്പായ, കൊരട്ടി ആഞ്ഞൂര്, സീരീസുകള്‍. പാടത്തെ മണ്‍സീരീസുകളായ കോഞ്ചീര, കോലഴി, മാരായ്ക്കല്‍, കീഴ്പ്പുള്ളിക്കര എന്നിവയും തൃശൂരിലെ പ്രത്യേകതകളാണ്. വിശദമായ മണ്ണുസര്‍വ്വേയുടെയാവശ്യത്തിന് ഇവയെപ്പറ്റി മണ്ണു പര്യവേഷണ ഓഫീസര്‍മാര്‍ ഉപയോഗപ്പെടുത്തി വരുന്നു.