'ഓണാട്ടുകരപ്പെരുമ' ആകാശവാണിയില്‍
Posted on: 28 Jul 2011
പ്രാദേശികചരിത്രം ശബ്ദചിത്രങ്ങളായി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ആകാശവാണി 'ഓണാട്ടുകരപ്പെരുമ' പ്രക്ഷേപണം തുടങ്ങി. തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 8.30ന് റേഡിയോ ഗ്രാമരംഗത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
കൊല്ലം-ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സവിശേഷതകളേറെയുള്ള ഓണാട്ടുകര പ്രദേശത്തിന്റെ കാര്‍ഷിക, സാമൂഹിക, സംസ്കാരിക രംഗങ്ങളിലെ പഴമയും പുതുമയും ആവിഷ്കരിക്കുന്ന ഈ പരമ്പയില്‍ പ്രദേശത്തെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍, കലാസാഹിത്യ പാരമ്പര്യം, കാവുകള്‍, കുളങ്ങള്‍, ഭാഷ, സംസ്കാരം എന്നിങ്ങനെ എല്ലാ വി1ഷയങ്ങളും അപഗ്രഥിക്കുന്നു. മുരളീധരന് തഴക്കരയാണ് പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്.