
ലോകത്ത് സ്ത്രീകളുടെ ക്രയശേഷി വര്‍ധിച്ചതിനാല്‍ പുകയിലവ്യവസായത്തിന്റെ പ്രധാന ലക്ഷ്യം സ്ത്രീകളാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കില്‍ 2030ഓടെ 80ലക്ഷം ജനങ്ങള്‍ പുകയില ഉപഭോഗത്തിലൂടെ മരിക്കാനിടയുണ്ട്.
സ്ത്രീകള്‍ക്കിടയിലെ പുകയില ഉപഭോഗം വന്ധ്യതയ്ക്ക് കാരണമാവും. ഗര്‍ഭദാരണസമയത്തെ പുകയില ഉപഭോഗം നേരത്തേയുള്ള പ്രസവത്തിനും ശിശുമരണത്തിനും മുലപ്പാല്‍ കുറവിനും കാരണമാകും. സ്തനാര്‍ബുദവും പുകവലിയുംതമ്മില്‍ അടുത്ത ബന്ധമുണ്ട്. സ്ത്രീകള്‍ക്കിടയിലെ പുകവലി നിയന്ത്രിക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ പുകയിലനിരോധന പരിപാടിയില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന് റീജ്യണല്‍ ഡയറക്ടര്‍ ഡോ.സാമ്‌ലി പ്ലിയന്‍സാങ് ഹങ് പറഞ്ഞു.