
ഭാഗികമായി നശിച്ച പല്ലിന്റെ പാളി ശരിയാക്കുന്നതിന് ഒരുനേരത്തെ ലേസര്‍ തെറാപ്പിമതി. 12 ആഴ്ചകൊണ്ട് കേടുവന്ന ഭാഗം പൂര്‍വസ്ഥിതിയിലാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വാഭാവികമായ പല്ലിന് തുല്യമാവില്ലെങ്കിലും നിലവിലുള്ള ചികിത്സയേക്കാള്‍ ഗുണകരവും എളുപ്പത്തില്‍ ചെയ്യാവുന്നതുമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശരീര കോശങ്ങള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ എളുപ്പം ചെയ്യാവുന്ന മറ്റൊരുരീതി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫി മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ നേരത്തെ വികസിപ്പിച്ചെടുത്തിരുന്നു. സീല്‍ ബയോ-എന്ന ചികിത്സാരീതിപ്രകാരം ശരീരത്തിലെ മൂലകോശങ്ങളാണ് ചികിത്സയ്ക്കായി ഉപോയഗിക്കുന്നത്.
പരമ്പരാഗത റൂട്ട് കനാല്‍ ചികിത്സയ്ക്കുവേണ്ടി രോഗി പലതവണ ഡോക്ടറെ കാണേണ്ടിവരുന്നുണ്ട്. ഉപകരണങ്ങളിലൂടെ പരിമിതമായ സമയത്തിനുള്ളില്‍ ചെലവ് കുറച്ച് ചികിത്സിക്കാനാകുമെന്നതാണ് രണ്ട് രീതികളുടെയും പ്രത്യേകത.