
മാധ്യമങ്ങള്‍ പ്രശസ്തരുടെ ആത്മഹത്യകളെ വലിയ വാര്‍ത്തയാക്കുന്നതാണ് സാധാരണക്കാരെയും ഇത്തരം പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ലോകത്ത് ഒരു വര്‍ഷം 15 ലക്ഷം അസാധാരണ മരണമാണ് സംഭവിക്കുന്നത്. ഇതില്‍ 8,00,000 എണ്ണവും ആത്മഹത്യയാണെന്ന് സക്‌സേന പറഞ്ഞു. ഗയാനയാണ് ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന രാജ്യം. ഇവിടെ ഒരു ലക്ഷം മരണങ്ങളില്‍ 44ല്‍ കൂടുതല്‍ ആത്മഹത്യയാണ്. വടക്കന്‍തെക്കന്‍ കൊറിയകളാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ 21.1 ആണ് സ്വയംഹത്യാനിരക്ക്.
പുരുഷന്മാരിലാണ് സ്ത്രീകളേക്കാള്‍ ആത്മഹത്യാ പ്രവണത കൂടുതല്‍. എഴുപതിന് മുകളിലുള്ളവരാണ് കൂടുതല്‍ ആത്മഹത്യാപ്രവണത കാണിക്കുന്നത്. ചില രാജ്യങ്ങളില്‍ യുവജനങ്ങള്‍ക്കിടയിലാണ് ഇത് കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15നും 29നുമിടയില്‍ പ്രയമുള്ളവര്‍ക്കിടയിലുള്ള പ്രധാനപ്പെട്ട രണ്ടാമത്തെ മരണകാരണവും ആത്മഹത്യയാണ്.
എന്തുകൊണ്ട് ആത്മഹത്യകള്‍?
നല്‍കാം സാന്ത്വനം
പെരുകുന്ന ആത്മഹത്യകള്‍; തളരാത്ത പ്രതിരോധം
ആത്മഹത്യയ്ക്കും കൊലപാതകത്തിനും പിന്നില്‍
ആത്മഹത്യ ചെയ്യരുത്(ഒരു തുറന്ന കത്ത്)