Home>Health News
FONT SIZE:AA

കൗമാരക്കാരെ വ്യായാമത്തിന് നിര്‍ബന്ധിക്കേണ്ട

കൗമാരക്കാരെ നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് പഠനം. നിര്‍ബന്ധിത വ്യായാമവും പ്രത്യേകരീതിയില്‍മാത്രം അത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ റോഡ് ഡിഷ്മാന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാനാണ് കൗമാരക്കാര്‍ക്ക് താത്പര്യം. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാനും തീരുമാനങ്ങള്‍ നടപ്പാക്കാനും അവര്‍ ഇഷ്ടപ്പെടുന്നതായും ഡിഷ്മാന്‍ പറയുന്നു.

അതേസമയം, പ്രാഥമിക വിദ്യാലയങ്ങളില്‍വെച്ചുതന്നെ പഠനത്തോടൊപ്പം വ്യായാമവും പ്രത്യേക കായികയിനത്തില്‍ പരിശീലനവും നല്‍കുന്നത് ആ ഇനങ്ങളില്‍ കുട്ടികളുടെ കഴിവ് വളര്‍ത്തിയെ!ടുക്കാന്‍ സഹായകമാകുമെന്നും പഠനസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്.
Loading