
കുടലിലെ അര്‍ബുദ ചികിത്സയ്ക്ക് ആസ്പിരിന്‍ ഫലപ്രദമാണെന്നും ഒരു സര്‍വേയില്‍ കണ്ടിരുന്നു.
അമേരിക്കയില്‍ മുതിര്‍ന്നവരില്‍ ഏറെപ്പേരും ആസ്പിരിന്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി ഒറിഗോണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകനായ ക്രെയ്ഗ് വില്യംസ് പറഞ്ഞു. ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കാനായി ഇവര്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്.
2,500 പേരെയാണ് ഇതിനായി ക്രെയ്ഗും സംഘവും പഠനവിധേയമാക്കിയത്. ഇവരില്‍ 52 ശതമാനവും ആസ്പിരിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.