Home>Health News
FONT SIZE:AA

അള്‍സറിന് പുതിയ ജെല്‍ ചികിത്സ

കുടലിലെ അള്‍സര്‍ ചികിത്സിക്കാന്‍ രോഗികള്‍ക്ക് എനിമ വഴിയാണ് മരുന്ന് നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇനി ഈ പ്രയാസങ്ങളൊന്നും വേണ്ടെന്നാണ് യു എസില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

രോഗമുള്ള ഭാഗത്ത് ഒട്ടിപ്പിടിച്ചിരുന്നു കൃത്യമായ അളവില്‍ മരുന്ന് നല്കാന്‍ കഴിയുന്ന തരം ഹൈഡ്രോജെല്‍ ആണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

വായില്‍ കൂടി കഴിക്കുന്ന മരുന്ന് പലപ്പോഴും രോഗമുള്ള ഭാഗത്തേക്ക് ആവശ്യത്തിനുള്ള അളവില്‍ എത്താറില്ല. കോര്‍ട്ടിക്കോ സ്റ്റീറോയിഡ് നിറച്ച അസ്‌കോര്‍ബില്‍ പാല്‍മിട്ടൈറ്റ് എന്ന ജെല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

മനുഷ്യനില്‍ ഉപയോഗിക്കുന്നതിനു നിയമപരമായി അംഗീകാരം ഉള്ളതാണ് ഈ ജെല്‍. രോഗമുള്ള കോശങ്ങളിലെ എന്‍സൈമുകള്‍ തന്നെയാണ് ജെല്‍ പൊട്ടിച്ചു മരുന്ന് പുറത്തേക്കു വരുവാന്‍ കാരണമാകുന്നത്. ഇപ്പോള്‍ എലികളിലാണ് ഇവര്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

രോഗികള്‍ക്ക് എനിമ എടുക്കേണ്ടതിന്റെ ആവശ്യകത ആഴ്ചയില്‍ ഒന്നായി കുറയ്ക്കുവാന്‍ ഇതുമൂലം സാധിക്കുമെന്ന് മുഖ്യ ഗവേഷകനായ ഡോക്ടര്‍ ജെഫ് കാര്‍പ്പ് പറഞ്ഞു. താമസിയാതെ തന്നെ ഈ രോഗത്തിനുള്ള മറ്റു മരുന്നുകള്‍ കൂടി ഉപയോഗിച്ച് മനുഷ്യരില്‍ പഠനം നടത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍ ജെഫ് അറിയിച്ചു.
Loading