Home>Health News
FONT SIZE:AA

ബ്ലൂബെറി കഴിക്കൂ; രക്തസമ്മര്‍ദം കുറയ്ക്കാം

ദിവസേന ഒരു കപ്പ് ബ്‌ളൂബെറി (നീല നിറത്തില്‍ മുന്തിരിപോലുള്ള ഒരു പഴം) കഴിച്ചാല്‍ രക്തസമ്മര്‍ദം കുറയ്ക്കാമെന്ന് പഠനം. രക്തസമ്മര്‍ദഹൃദ്രോഗികള്‍ക്ക് ആശ്വാസം പകരുന്ന കണ്ടെത്തല്‍ അമേരിക്കയിലെ ഫ്‌ലോറിഡ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘത്തിന്റേതാണ്. തുടര്‍ച്ചയായ ബ്‌ളൂബെറി ഉപയോഗം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സാറ ജോണ്‍സണ്‍ പറഞ്ഞു.

ആര്‍ത്തവവിരാമം സംഭവിച്ച 48 സ്ത്രീകളെ രണ്ട് സംഘമായി തിരിച്ച് ഒരു വിഭാഗത്തിന് 22 ഗ്രാം സംസ്‌കരിച്ച ബ്ലൂബെറി പൊടിയും മറുവിഭാഗത്തിന് ഇതേ പൊടിയെന്ന പേരില്‍ ഔഷധമല്ലാത്ത പൊടിയും നല്‍കിയായിരുന്നു ഗവേഷണം. എട്ടാഴ്ചയ്ക്കുശേഷം ഇവരുടെ രക്തസമ്മര്‍ദം പരിശോധിച്ചപ്പോള്‍ ബ്‌ളൂബെറി ഉപയോഗിച്ചവരുടെ സിസ്‌റ്റോളിക് രക്തസമ്മര്‍ദം അഞ്ച് ശതമാനത്തിലേറെയും ഡയസ്‌റ്റോളിക് രക്തസമ്മര്‍ദം 6.3 ശതമാനവും കുറഞ്ഞു. ഹൃദയധമനിമുറുക്കം ശരാശരി 6.5 ശതമാനം കുറഞ്ഞു.

ഇതോടൊപ്പം രക്തധമനികളെ വികസിപ്പിക്കാന്‍ സഹായിക്കുന്ന നൈട്രിക് ഓക്‌സൈഡിന്റെ സാന്നിധ്യം 68.5 ശതമാനവും വര്‍ധിച്ചു.
Tags- Blueberry,BP
Loading