Home>Health News
FONT SIZE:AA

പനിയെ ചെറുക്കാന്‍ വാക്‌സിന്‍

ജലദോഷത്തിനും പനിക്കും മറ്റും കാരണമാവുന്ന പ്രോട്ടിനിനെ ചെറുക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ തയ്യാറാവുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യ ശരീരത്തില്‍ കുത്തിവെച്ചപ്പോള്‍ വാക്‌സിന്‍ അനൂകൂല പ്രതികരണമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. പൂര്‍ണ തോതില്‍ വിജയിച്ചാല്‍ ജലദോഷത്തിന് വാക്‌സിന്‍ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പിന് വിരാമമാവും.

അമേരിക്കയില്‍ ഒട്ടവനധി പേരുടെ മരണത്തിനിടയാക്കുന്ന ഫ് ളൂവിനെ ചെറുക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ ടെക്‌സാസ് സര്‍വകലാശാലയിലെ മെഡിക്കല്‍ വിഭാഗമാണ് പരീക്ഷിച്ചത്. ഇന്‍ഫ്ലാവന്‍സാ എ വൈറസിന്റെ ഉപരിതലത്തില്‍ കാണുന്ന എം2ഇ എന്ന പ്രോട്ടീനിനെ ലക്ഷ്യം വെച്ചുള്ള വി.എ.എക്‌സ് 102 വാക്‌സിനാണ് ഗവേഷണ ശാലയില്‍ ഒരുങ്ങുന്നത്.

വര്‍ഷാവര്‍ഷം മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നാതാണ് ഇ വാക്‌സിനെ വ്യത്യസ്ഥമാക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. കൂടാതെ നില്‍വിലെ ഫ്ലാ വാകിസിനുകള്‍ക്കുള്ള പരിമിതകള്‍ മറികടക്കാനും പുതിയ വാക്‌സിന് കഴിയും.

സന്ദീപ് സുധാകര്‍
Tags- Flu vaccine
Loading