
മതിയായ ഉറക്കം ലഭിക്കുന്നുണ്ടെങ്കില്‍പ്പോലും ദിവസവും സമയം തെറ്റിയുള്ള ഉറക്കം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഇത്തരക്കാര്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലായിരിക്കും. കാലങ്ങളോളം സമയംതെറ്റി ഉറങ്ങുന്ന രീതി പിന്തുടരുന്നവര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
ഇതുസംബന്ധിച്ച പഠനം 'ബ്രെയ്ന്‍, ബിഹേവിയര്‍ ആന്‍ഡ് ഇമ്യൂണിറ്റി' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിനചര്യകളിലെ മാറ്റത്തിനനുസരിച്ച് ശരീരം സ്വയംനിയന്ത്രിക്കുന്ന ഒരു ക്ലോക്ക് വ്യക്തിയുടെ മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്നതിലാണ് പഠനം മുഖ്യമായും ശ്രദ്ധയൂന്നുന്നത്.