കൊച്ചി: ഇന്ത്യയില്‍ പ്രതിവര്‍ഷം 70 ലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ വരെ നടക്കുന്നുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (എഫ്ഒജിഎസ്‌ഐ)യുടെ കണക്കുകള്‍ പറയുന്നു.
മാതൃമരണങ്ങളില്‍ 13 ശതമാനം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ മൂലമാണെന്ന് ഫോഗ്‌സി കേരള ചാപ്റ്റര്‍ പ്രതിനിധി ഡോ.പി.ജി.പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിവര്‍ഷം എണ്‍പതിനായിരത്തോളമാണിത്. അടിയന്തരഘട്ടത്തില്‍ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനുള്ള ഏറ്റവും വിശ്വാസ്യമായ ഒരു മാര്‍ഗം, എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷനാണ്. ഗര്‍ഭധാരണം നടന്നു എന്നുതോന്നിയാല്‍ 72 മണിക്കൂറിനുള്ളില്‍ ഈ മാര്‍ഗം സ്വീകരിക്കണം. ഇത് സാധാരണ മട്ടിലുള്ള ഗര്‍ഭനിരോധനത്തിന് പകരമല്ലെന്നും അടിയന്തര ഘട്ടങ്ങളിലേ ഉപയോഗിക്കാവൂവെന്നും കൊച്ചിന്‍ ഒബസ്‌സ്റ്റെട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ.ഷെര്‍ളി മാത്തന്‍ പറഞ്ഞു.