Home>Health News
FONT SIZE:AA

25 മിനിറ്റ് നടന്നാല്‍മതി, ആയുസ്സ് കൂടും

നടത്തവും ആയുസ്സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ദിവസവും 25 മിനിറ്റുമാത്രം നടന്നാല്‍മതി, അതു നിങ്ങളുടെ ആയുസ്സ് ഏഴുവര്‍ഷംവരെ വര്‍ധിപ്പിക്കും.

ജര്‍മനിയിലെ സാര്‍ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 30-നും 60-നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള, വ്യായാമംചെയ്യാത്തവരെയാണ് പഠനത്തിനു വിധേയരാക്കിയത്. വ്യായാമം ചെയ്യിച്ചശേഷം നടത്തിയ ഗവേഷണത്തില്‍ ഇവരുടെ ഹൃദയാരോഗ്യവും രക്തസമ്മര്‍ദനിലയും മുമ്പത്തെക്കാള്‍ മെച്ചപ്പെട്ടതായി കണ്ടെത്തി.

ആറുമാസത്തോളമാണ് ഇവരെ നിരീക്ഷിച്ചത്. വ്യായാമംചെയ്യുന്നത് മൂന്നുമുതല്‍ ആറുവരെ വര്‍ഷം ആയുസ്സ് നീട്ടുമെന്നു മാത്രമല്ല, മറവിരോഗം പോലുള്ള അവസ്ഥകളെയും ചെറുക്കുമെന്ന് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നടക്കുന്നത് ഹൃദയാഘാതം അകറ്റുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്.
Loading