കേരളത്തിന് ഏട്ട് പുതിയ തീവണ്ടികള്‍
ന്യൂഡല്‍ഹി: യാത്രാചരക്ക് കൂലിയില്‍ മാറ്റം വരുത്താതെ മമത ബാനര്‍ജി അവതരിപ്പിച്ച രണ്ടാം റെയില്‍വെ ബജറ്റില്‍ പുതിയ നാല് തീവണ്ടികളും ഒരു മെമു സര്‍വീസും രണ്ട് പുതിയ പാസഞ്ചര്‍ തീവണ്ടികളും കേരളത്തിന് അനുവദിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അന്തിമ അനുമതി ലഭിച്ചതോടൊപ്പം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു പെനിന്‍സുലാര്‍ സോണ്‍ വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഹൈദരബാദിനെയും ബാംഗ്ലൂരിനെയും ചെന്നൈയേയും ബന്ധപ്പെട്ടുത്തിയുള്ള ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തതും തിരിച്ചടിയായി. മുംബൈ-എറണാകുളം തുരന്തോ, കന്യാകുമാരി-ഭോപ്പാല്‍ ഭാരത് തീര്‍ഥ് സ്‌പെഷല്‍, പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്(ആഴ്ചയില്‍ രണ്ട് ദിവസം), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(ആഴ്ചയില്‍ അഞ്ച് ദിവസം) എന്നിവയാണ് കേരളത്തിന് അനുവദിച്ച...
Read more...

വികസനോന്മുഖം ജനപ്രിയം...

ഈ ബജറ്റ് കേരളത്തിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ അപഗ്രഥിച്ചാല്‍ മുന്‍കാല ബജറ്റുകളേക്കാള്‍ വികസനോന്മുഖമാണെന്നു കാണാം. കാരണം ചിരകാലമായി നാം ആഗ്രഹിച്ചിരുന്ന പല പുതിയ ലൈനുകളും ബജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പുതുതായി അനുവദിച്ചിട്ടുള്ളതും റൂട്ട് നീട്ടിക്കൊടുത്തിട്ടുള്ളതുമായ...



പാലക്കാട് കോച്ച് ഫാക്ടറിക്ക് പണം വകയിരുത്തണം - മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണത്തിന് മതിയായ പണം വകയിരുത്തണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിക്കാവശ്യമെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടിയ ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍...



ജനകീയ ബജറ്റ് -ചെന്നിത്തല

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസകരമായ ബജറ്റ് അവതരിപ്പിച്ച റെയില്‍മന്ത്രി മമതാ ബാനര്‍ജിയെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. യാത്രാ - ചരക്കുകൂലി വര്‍ദ്ധിപ്പിക്കാതെ ഇത്തവണയും ജനപ്രിയ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍...



റെയില്‍വേ ബജറ്റ് നിരാശാജനകമെന്ന് കേരളം

തിരുവനന്തപുരം: റെയില്‍വേ ബജറ്റ് നിരാശാജനകമാണെന്നും ബജറ്റില്‍ കേരളത്തെ അവഗണിച്ചതായും റെയില്‍വേയുടെ ചുമതലയുള്ള നിയമമന്ത്രി എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വികസനത്തിന്റെ കാര്യത്തില്‍ റെയില്‍വേക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....



ടാഗോറിന് ആദരവോടെ ബംഗ്ലാദേശിലേക്കും തീവണ്ടി

ന്യൂഡല്‍ഹി: കവിഗുരു രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്‌കൃതി എക്‌സ്​പ്രസ് എന്ന പേരില്‍ രാജ്യവ്യാപകമായും ബംഗ്ലാദേശിലേക്കും പുതിയ തീവണ്ടികള്‍ ഓടിക്കുമെന്ന് മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. അവിഭക്ത ബംഗാളില്‍...



'ഭാരത്തീര്‍ഥ' ടൂറിസ്റ്റ് വണ്ടികള്‍ തുടങ്ങും

ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് റെയില്‍വേ 16 'ഭാരത്തീര്‍ഥ' തീവണ്ടികള്‍ ആരംഭിക്കും. പ്രധാന വിനോദസഞ്ചാര തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ തീവണ്ടികള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.



എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും പത്തു കൊല്ലത്തിനുള്ളില്‍ വീട്‌

ന്യൂഡല്‍ഹി: എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സ്വന്തം വീട് നല്കുമെന്ന് മന്ത്രി മമതാ ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ ഉറപ്പു നല്കി. കേന്ദ്ര നഗരവികസന മന്ത്രാലയവുമായിച്ചേര്‍ന്ന് നടപ്പാക്കുന്ന 'എല്ലാവര്‍ക്കും വീട്' പദ്ധതി റെയില്‍വേയിലെ...



സാധാരണക്കാരുടെ ബജറ്റെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: സാധാരണക്കാരുടെ ബജറ്റാണ് റെയില്‍വേ മന്ത്രി മമത ബാനര്‍ജി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി അവകാശപ്പെട്ടു. ചരക്കുകൂലിയും യാത്രക്കൂലിയും കൂട്ടിയിട്ടില്ല എന്നതുതന്നെ സാധാണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്. വികസനപദ്ധതികളും...



യാത്രക്കാരികളുടെ സുരക്ഷയ്ക്ക് മഹിളാസേന

ന്യൂഡല്‍ഹി: തീവണ്ടികളില്‍ യാത്രക്കാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 12 കമ്പനി വനിതാ സുരക്ഷാഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റെയില്‍വേ മന്ത്രി മമതാബാനര്‍ജി അറിയിച്ചു. 'മഹിളാ വാഹിനി' എന്നായിരിക്കും റെയില്‍വേ സംരക്ഷണ സേനയിലെ (ആര്‍.പി.എഫ്.) വനിതാവിഭാഗത്തിന്റെ പേര്. അടുത്ത അഞ്ചുവര്‍ഷംകൊണ്ട്...



അഞ്ച് സേ്‌പാര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കായികമേളയുടെ വികസനത്തിനുവേണ്ടി റെയില്‍വേ അഞ്ച് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിക്കും. ഡല്‍ഹി, സെക്കന്തരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരിക്കും ഇവ. ബജറ്റ് അവതരണത്തിലാണ് മന്ത്രി മമതാ ബാനര്‍ജി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ...



പ്രത്യേക കര്‍മസമിതി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് നേട്ടമാകും

ചെന്നൈ: നിക്ഷേപനിര്‍ദേശങ്ങള്‍ക്ക് നൂറുദിവസത്തിനകം തീര്‍പ്പുകല്പിക്കാനായി പ്രത്യേക കര്‍മസമിതി രൂപവത്കരിക്കുമെന്ന റെയില്‍വേ ബജറ്റ് നിര്‍ദേശം സ്ഥലം ഏറ്റെടുക്കല്‍ കീറാമുട്ടിയായ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് വേഗം നല്കുമെന്ന് പ്രതീക്ഷ. റെയില്‍വേ വികസനത്തിനായുള്ള...



കോഴിക്കോട്-അങ്ങാടിപ്പുറം തീവണ്ടിപ്പാത സര്‍വേ പ്രതീക്ഷയേകുന്നു

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തേക്ക് കോഴിക്കോട്ടുനിന്ന് തീവണ്ടിപ്പാതയ്ക്കായി സര്‍വേ നടത്താനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. രണ്ടുവര്‍ഷം മുമ്പ് ലാലുപ്രസാദിന്റെ ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും സര്‍വേ നടന്നില്ല....



ജനശതാബ്ദി ഒന്നുകൂടി

യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമേകാന്‍ കോഴിക്കോടിന് റെയില്‍വേയുടെ മമത. പുത്തന്‍ തീവണ്ടികള്‍ സമ്മാനിച്ചുകൊണ്ടാണിത്. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിക്കു പുറമെ കണ്ണൂര്‍ ഭാഗത്തേക്ക് രണ്ടു പാസഞ്ചര്‍ തീവണ്ടികളുംകൂടി ലഭിച്ചത് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാര്‍ക്ക്...



ട്രാക്കില്‍ത്തന്നെ

> 54 പുതിയ വണ്ടികള്‍,10 നോണ്‍സ്റ്റോപ്പ് (തുരന്തോ) എക്‌സ്​പ്രസ് > തെക്കുവടക്കന്‍, കിഴക്കുപടിഞ്ഞാറന്‍ അതിവേഗചരക്ക് ഇടനാഴിക്ക് രൂപം നല്കും > 16 റൂട്ടുകളില്‍ 'ഭാരത് തീര്‍ഥ്' വിനോദസഞ്ചാര വണ്ടികള്‍ > ടാഗോറിന്റെ 150-ാം ജന്മശതാബ്ദി പ്രമാണിച്ച് ബംഗ്ലാദേശിലേക്ക് സംസ്‌കൃതി എക്‌സ്​പ്രസ്...



ഇണങ്ങിയും പിണങ്ങിയും

ന്യൂഡല്‍ഹി: പൊതുവേദിയില്‍ അധികം ചിരിക്കാറില്ല യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി. എന്നാല്‍ ബുധനാഴ്ച റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സോണിയയും പിശുക്കില്ലാതെ ചിരിച്ചു. ചൊടിപ്പിച്ചും രസിപ്പിച്ചും ക്ഷോഭിച്ചും മമതയുടെ പ്രകടനം ഗാലറിയെ തൃപ്തിപ്പെടുത്താനുള്ള...



ബംഗാളിനോട് തീരാമമത

ന്യൂഡല്‍ഹി: പദ്ധതികളുടെ പെരുമഴയാണ് മമതബാനര്‍ജി പശ്ചിമബംഗാളിന് സമ്മാനിച്ചത്. പുതുതായി അനുവദിച്ച 52 തീവണ്ടികളില്‍ ഒരു ഡസനിലേറെയുണ്ട് ബംഗാളിന്. റെയില്‍വേ ബജറ്റ് ഫലത്തില്‍ വരുംവര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മമതയുടെ പ്രചാരണപടയോട്ടത്തിന്റെ തുടക്കമായി....






( Page 1 of 3 )






MathrubhumiMatrimonial