ഇണങ്ങിയും പിണങ്ങിയും
Posted on: 24 Feb 2010
ന്യൂഡല്‍ഹി: പൊതുവേദിയില്‍ അധികം ചിരിക്കാറില്ല യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി. എന്നാല്‍ ബുധനാഴ്ച റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സോണിയയും പിശുക്കില്ലാതെ ചിരിച്ചു. ചൊടിപ്പിച്ചും രസിപ്പിച്ചും ക്ഷോഭിച്ചും മമതയുടെ പ്രകടനം ഗാലറിയെ തൃപ്തിപ്പെടുത്താനുള്ള അവരുടെ വൈഭവത്തിന്റെ ദൃഷ്ടാന്തമായി.
പരമ്പരാഗതമായ ബജറ്റവതരണ ശൈലിയില്‍നിന്നു പലതുകൊണ്ടും വ്യത്യസ്തമായിരുന്നു മമതയുടെ അവതരണം. പുതിയ തീവണ്ടികളും ലൈനുകളും സര്‍വേകളുമൊക്കെ പ്രഖ്യാപിക്കുമ്പോള്‍ ഈ ആവശ്യമുന്നയിച്ചിട്ടുള്ള എം.പി.മാരെ പേരുവിളിച്ച് അവരുടെ താത്പര്യം സംരക്ഷിച്ചെന്ന് അറിയിക്കാന്‍ മമത പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ, ആവശ്യങ്ങളും പ്രതിഷേധങ്ങളും നിരന്തരം ഉയര്‍ന്നുവന്നപ്പോള്‍ ഒരു ഘട്ടത്തില്‍ അവര്‍ നിയന്ത്രണം വിടുകയും ചെയ്തു. ''പരമാവധി ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഞാന്‍ ശ്രമിച്ചു. എല്ലാം അംഗീകരിച്ചാലും വലിയ അപകടങ്ങളുണ്ടാകും''- അവര്‍ പറഞ്ഞു.
മമത പ്രസംഗം അവസാനിപ്പിക്കുംവരെ സഭ സജീവമായിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളെ പരിഗണിച്ചില്ലെന്ന പരാതിയുമായെത്തിയ എം.പി.മാരെ ''ഒച്ചവെക്കരുത്, മിണ്ടാതിരിക്കൂ, മിണ്ടാതിരുന്നാല്‍ നിങ്ങള്‍ ആവശ്യപ്പെട്ടതു തരാം'' എന്നു പറഞ്ഞ് അധ്യാപികയുടെ ശൈലിയിലാണ് അവര്‍ ഇടയ്ക്കു നേരിട്ടത്. പുതിയ തീവണ്ടികളുടെ പട്ടികയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട വണ്ടിയുണ്ടാകും എന്നായിരുന്നു ഒരു എം.പി.യോട് മമതയുടെ പ്രതികരണം. പുതിയപാത, പാത ഇരട്ടിപ്പിക്കല്‍, ഗേജ്മാറ്റം, പുതിയ തീവണ്ടി, റെയില്‍ പദ്ധതികള്‍ എന്നിവയില്‍ എന്തെങ്കിലുമൊന്നു നല്കി എല്ലാ വിഭാഗത്തെയും പരിഗണിച്ചു എന്നു വരുത്തുന്ന തന്ത്രമാണ് ബജറ്റില്‍ ഉടനീളം മന്ത്രി കാട്ടിയത്.
ഓരോ തവണയും ബംഗാളിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സഭയില്‍ ഉയരുന്ന കോലാഹലം 'ദീദി'യെ ശുണ്ഠി പിടിപ്പിച്ചു. 'അരേ ഭായി ക്യോം ബംഗാള്‍, ബംഗാള്‍ ചിലാത്തേ ഹൈ' (എന്തിനാണ് എപ്പോഴും എപ്പോഴും ബംഗാള്‍, ബംഗാള്‍ എന്നു പറയുന്നത്). ഒറീസ്സയിലെ കട്ടക്ക് 'കുട്ടോക്കാ'ക്കിയും രാമഗുണ്ടത്തെ 'രാമഗുണ്ടാ'മാക്കിയുമുള്ള മമതയുടെ ഉച്ചാരണത്തില്‍ പലര്‍ക്കും ചിരിയടക്കാനായില്ല. തന്റെ ഉച്ചാരണപ്പിശകിന് മാപ്പു ചോദിച്ചുകൊണ്ടാണ് മമത വീണ്ടും രംഗം കൈയിലെടുത്തത്.
പ്രസംഗം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ആവശ്യം താന്‍ പ്രസംഗത്തില്‍നിന്ന് ഒഴിവാക്കിക്കളയും എന്നായിരുന്നു ബഹളം വെക്കുന്ന അംഗങ്ങളോട് മമതയുടെ ഭീഷണി.
ബംഗാളിനുള്ള പദ്ധതികളുടെ പെരുമഴ സമര്‍ഥമായി മറച്ചുപിടിക്കാന്‍ മമതയ്ക്കായി. ബംഗാളിനുള്ള പദ്ധതി പ്രഖ്യാപിച്ച് അടുത്ത നിമിഷംതന്നെ മുംബൈയിലെയോ ചെന്നൈയിലെയോ പദ്ധതികള്‍ പ്രഖ്യാപിച്ച അവര്‍ ''ഇതു മുംബൈക്കാണ്'', ''ഇത് ചെന്നൈക്കാണ്'' എന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിനു കാര്യമായ പരിഗണന നല്‍കാനും അവര്‍ ശ്രദ്ധിച്ചു.