റെയില്‍വേ ബജറ്റ് നിരാശാജനകമെന്ന് കേരളം
Posted on: 24 Feb 2010
തിരുവനന്തപുരം: റെയില്‍വേ ബജറ്റ് നിരാശാജനകമാണെന്നും ബജറ്റില്‍ കേരളത്തെ അവഗണിച്ചതായും റെയില്‍വേയുടെ ചുമതലയുള്ള നിയമമന്ത്രി എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വികസനത്തിന്റെ കാര്യത്തില്‍ റെയില്‍വേക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വകുപ്പ് ഭരിക്കുന്ന മന്ത്രിയെ ആശ്രയിച്ചാണ് ഇപ്പോള്‍ വികസനം. യു.പി.എക്ക് റെയില്‍വേ വികസന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാട് വേണമെന്നും മന്ത്രി വിജയകുമാര്‍ ആവശ്യപ്പെട്ടു.
ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളം ഒഴിച്ചുള്ള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുണ്ട്. വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്യാനിരിക്കെയാണ് ഇത്തരമൊരു നടപടി റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആശങ്കയോടെയും ഗൗരവത്തോടെയുമാണ് കേരളം ഈ നടപടിയെ കാണുന്നത്. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ബാംഗ്‌ളൂരിലേക്കുള്ള പുതിയ തീവണ്ടി. ടൂറിസ്റ്റ് ബസ് ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ് പുതിയ തീവണ്ടിക്കുള്ള നീക്കം ഉപേക്ഷിച്ചതെന്ന് മന്ത്രി എം. വിജയകുമാര്‍ ആരോപിച്ചു. 2007-2008-ലെ ബജറ്റില്‍ പ്രഖ്യാപിച്ച ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയെ കുറിച്ച് ഇത്തവണത്തെ ബജറ്റ് നിശബ്ദമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പുതിയ ലൈനുകള്‍ അനുവദിച്ചില്ല. കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച 120 തീവണ്ടികളില്‍ തുടങ്ങാത്ത മൂന്നെണ്ണത്തില്‍ രണ്ടെണ്ണം കേരളത്തിന്‍േറതാണ്. എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ, തൃശ്‌നാപ്പിള്ളി-ഹാപ്പാ തീവണ്ടികളാണ് ഇനിയും തുടങ്ങാത്തത്. ഇവ ഉപേക്ഷിച്ച ശേഷമാണ് ഇപ്പോള്‍ വേറെ തീവണ്ടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വെ നടന്ന നിലമ്പൂര്‍-നഞ്ചങ്കോട് പാത ഉപേക്ഷിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര തലത്തിലാക്കാനുള്ള പദ്ധതി തുടങ്ങിയിട്ടു പോലുമില്ല. ആദര്‍ശ് റെയില്‍വേ സ്റ്റേഷനുകളാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്ന കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാണ്ടിക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയുടെ വികസനവും ഉപേക്ഷിച്ച മട്ടാണ്മന്ത്രി വിജയകുമാര്‍ ചൂണ്ടിക്കാട്ടി.