ഊത്ത പിടിത്തം: 60 ഇനം നാടന്‍ മീനുകള്‍ ഉന്മൂലനത്തിന്റെ വഴിയില്‍
തൃശ്ശൂര്‍: പ്രജനനകാലത്ത് പാടത്തും പുഴയിലും നടക്കുന്ന ഊത്ത പിടിത്തം പലയിനം നാടന്‍ മീനുകളുടെയും ഉന്‍മൂലനത്തിനു വഴിവെക്കുന്നതായി പഠനം. 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളാണ് ഇത്തരത്തില്‍ നാശത്തിന്റെ വക്കിലെന്നാണ് ജൈവവൈവിധ്യ ബോര്‍ഡിനു വേണ്ടി ഡോ. സി.പി ഷാജി നടത്തിയ പഠനത്തില്‍ പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങള്‍ ഇതിനുപുറമെയാണ്. മത്സ്യങ്ങള്‍ക്കു പുറമെ തവള, ആമ, കൊക്ക് തുടങ്ങിയവയും ഭീഷണി നേരിടുന്നുണ്ട്. ഊത്തയിളക്കമെന്ന പേരില്‍ പുതുമഴയോടൊപ്പം പ്രജനനത്തിനായി വരുന്ന മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നതാണ് മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്നത്. വെള്ളമൊഴുകുന്ന വഴികളെല്ലാം അടച്ച് ഒരു മത്സ്യം പോലും രക്ഷപ്പെടാത്തരീതിയിലുള്ള കെണികളാണ് ഇവയ്ക്കായി ഒരുക്കുന്നത്. ഓരോ കോള്‍പടവുകളില്‍ നിന്നും ഊത്തപിടിത്തത്തിലൂടെ നാലും അഞ്ചും ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്....
Read more...

വയനാട്ടിലെ 14 ഇനം തുമ്പികള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ

കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ കണ്ടെത്തിയതില്‍ 14 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളത്. വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങി 14 തദ്ദേശീയ ഇനങ്ങളെയാണ്...പശ്ചിമഘട്ടത്തില്‍ 14 പുതിയയിനം തവളകളെ ഗവേഷകര്‍ കണ്ടെത്തി

ജൈവവൈവിധ്യത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്, 14 പുതിയയിനം 'പിലിഗിരിയന്‍ തവളകളെ ' ( dancing frogs ) ഗവേഷകര്‍ കണ്ടെത്തി. ഡല്‍ഹി സര്‍വകലാശാലായിലെ പ്രൊഫസറും മലയാളി ശാസ്ത്രജ്ഞനുമായ ഡോ.എസ്.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍...ആറന്‍മുള വിമാനത്താവള പദ്ധതിപ്രദേശത്ത് അപൂര്‍വയിനം ചിലന്തികളെ കണ്ടെത്തി

പത്തനംതിട്ട: നിര്‍ദ്ദിഷ്ട ആറന്‍മുള പദ്ധതിപ്രദേശത്തുനിന്ന് മൂന്നിനം പുതിയ ചിലന്തികളെയും 8 ഇനം അപൂര്‍വ ചിലന്തികളെയും ഗവേഷകര്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ പഠനകേന്ദ്രം നടത്തിയ പഠനത്തിലാണിത്. ഒരു മാസമായി ഇവരുടെ നിരീക്ഷണം തുടരുകയാണ്. നാല്‍പ്പത്തഞ്ചിനം...ഇന്ത്യ- ദക്ഷിണാഫ്രിക്ക ബന്ധത്തിന് തെളിവായി ഒരു പരാദസസ്യം കൂടി

ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയുമെന്ന് 'ഫലകചലന സിദ്ധാന്തം' ( Plate tectonics ) പറയുന്നു. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന അനേകം സസ്യയിനങ്ങളുടെയും ജന്തുക്കളുടെയും ജനിതകബന്ധുക്കളെ കാണാനാവുക, ഒരുകാലത്ത് ഗോണ്ട്വാനയെന്ന ഭീമന്‍...'മിസ് കേരള'യുടെ പേര് മാറുന്നു; ഇനി സഹ്യാദ്രിയുടെ നാമത്തില്‍

കോഴിക്കോട് : പശ്ചിമഘട്ടത്തിന്റെ സ്വന്തം അലങ്കാരമത്സ്യമായ 'മിസ് കേരള'യുടെ പേര് മാറുന്നു. 'സഹ്യാദ്രി'യുടെ നാമത്തിലാകും ശാസ്ത്രലോകത്ത് ഈ മത്സ്യം ഇനി അറിയപ്പെടുക. 'പുന്റിയസ് ഡെനിസോണി' ( Puntius denisonii ) എന്ന് ഇത്രകാലവും അറിയപ്പെട്ടിരുന്ന മിസ് കേരളയുടെ പുതിയ പേര് 'സഹ്യാദ്രിയ...പശ്ചിമഘട്ടത്തില്‍ പുതിയ പുല്‍ച്ചെടി കണ്ടെത്തി

കോഴിക്കോട്: പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി അവലാഞ്ചിമലയില്‍ പുതിയ പുല്‍ച്ചെടി കണ്ടെത്തി. കേരളത്തിലെ മൂന്നാര്‍, ആനത്തോട് (കോട്ടയം), പമ്പ എന്നിവിടങ്ങളിലും ഇത് വളരുന്നുണ്ട്.പൊയേസിയേ സസ്യകുടുംബത്തിലെ എറഗ്രോസ്റ്റീസിയ വിഭാഗത്തില്‍, എറഗ്രോസ്റ്റിസ് ജനുസ്സില്‍പ്പെടുന്നതാണിത്....മൂന്ന് പുതിയ ജീവിവര്‍ഗങ്ങള്‍ ഓസ്‌ട്രേയിലയയില്‍ നിന്ന്

സിഡ്‌നി: വടക്കന്‍ ഓസ്‌ട്രേലിയയില്‍ ഒരുസംഘം നടത്തിയ പര്യവേക്ഷണത്തില്‍ നട്ടെല്ലുള്ള മൂന്ന് പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. ഇലയോടു സാമ്യമുള്ള വിചിത്രമായ വാലുള്ള പല്ലി (20 സെന്റീമീറ്റര്‍ നീളം), സ്വര്‍ണ നിറമുള്ള അരണയ്ക്കു സമാനമായ മറ്റൊരിനം പല്ലി, പാറക്കല്ലുകള്‍ക്കിടയ്ക്ക്...അപൂര്‍വ്വമത്സ്യത്തെ 70 വര്‍ഷത്തിന് ശേഷം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി

കോഴിക്കോട് : വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രലോകം കരുതിയ അപൂര്‍വ്വ ശുദ്ധജലമത്സ്യത്തെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിന് ശേഷം കണ്ടെത്തി. കൂരല്‍ വര്‍ഗത്തില്‍പെട്ട മത്സ്യത്തെ കാസര്‍കോട് ജില്ലയില്‍ പള്ളംകോട്ട് ചന്ദ്രഗിരി പുഴയില്‍ നിന്നാണ് ഗവേഷകര്‍ വീണ്ടും കണ്ടത്....ആഗോളതാപനത്തില്‍ മുഖ്യപ്രതി മനുഷ്യനെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ലോകമിന്ന് നേരിടുന്ന ആഗോളതാപനത്തിന് മുഖ്യകാരണം മനുഷ്യരാണെന്ന് 95 ശതമാനവും ഉറപ്പിക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാസമിതി സ്റ്റോക്ക്‌ഹോമില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 1950 കള്‍ക്ക് ശേഷം ആഗോളതാപനത്തിന്...പ്രാപ്പിടിയന്മാരുടെ രക്ഷയ്ക്ക് നാഗാലന്‍ഡില്‍ തീവ്രയത്‌നം

കൊഹിമ: ദേശാടകരായെത്തുന്ന അമ്യൂര്‍ പ്രാപ്പിടിയന്മാരെ കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷിക്കാന്‍ നാഗാലന്‍ഡ് സര്‍ക്കാറും സന്നദ്ധ സംഘടനകളും തീവ്രയത്‌ന പരിപാടി തുടങ്ങി. വിരുന്നുകാരെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ സംസ്ഥാനത്തെങ്ങും ഉയര്‍ന്നുകഴിഞ്ഞു....ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍

ജീവികളുടെ ഭൂപടത്തില്‍നിന്ന് ഒരു ജീവിവര്‍ഗം അപ്രത്യക്ഷമാകുന്നത് ചെറുക്കാന്‍ ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍ തേടിനടന്നയാളാണ് സതീഷ് ഭാസ്‌ക്കര്‍ . കടലാമകളെക്കുറിച്ച് പഠിക്കാന്‍ ആരും എത്താത്ത വിദൂരതീരങ്ങളില്‍ അലഞ്ഞ മനുഷ്യന്‍ . ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടു പതിറ്റാണ്ടോളം...കേരളത്തില്‍ എട്ട് മാസത്തിനിടെ ചരിഞ്ഞത് 36 ആനകള്‍

പത്തനംതിട്ട: പരിപാലന നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴും കേരളത്തില്‍ നാട്ടാനകളുടെ മരണം കൂടുന്നു. ജനവരി മുതല്‍ ആഗസ്ത് വരെ കേരളത്തില്‍ ചരിഞ്ഞത് 36 ആനകള്‍. ഇതില്‍ 29 എണ്ണം സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള നാട്ടാനകളും ഏഴ് എണ്ണം വനംവകുപ്പ് പരിപാലിച്ചുപോന്നതുമാണ്....കണ്ണില്‍ ചോരയില്ലാതെ മരം മുറിച്ചു: പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നു

കോട്ടയം: വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയ അധികൃതര്‍ കൊന്നൊടുക്കിയത് നിരവധി നീര്‍പ്പറവക്കുഞ്ഞുങ്ങളെ. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുമുന്നില്‍ എല്‍.ഐ.സി. ഓഫീസ് മുതല്‍ സീസര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡരികിലെ നാല് മരങ്ങളാണ്...കടല്‍ ജലനിരപ്പ് നൂറ്റാണ്ടവസാനം മൂന്നടി ഉയരുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ : മനുഷ്യരുടെ പ്രവൃത്തികളാണ് കാലാവസ്ഥാ മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കാലാവസ്ഥാ മാറ്റം സംബന്ധിച്ച് പഠിച്ച അന്തര്‍ദേശീയ പാനല്‍ (ഐ.പി.സി.സി) റിപ്പോര്‍ട്ട്. നൂറ്റാണ്ടവസാനത്തോടെ കടല്‍ജലനിരപ്പ് മൂന്നടിയോളം ഉയരാന്‍ കാലാവസ്ഥാമാറ്റം വഴിയൊരുക്കുമെന്നും...പുതിയ സസ്തനിയെ കണ്ടെത്തി; പേര് ഒലിങ്ക്വിത്തോ

വാഷിങ്ടണ്‍ : അപൂര്‍വ ഇനത്തില്‍പ്പെട്ട പുതിയ സസ്തനിയെ കണ്ടെത്തിയതായി ഗവേഷകര്‍. ഒലിങ്ക്വിത്തോ എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. 'സൂ കി' ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് നവാഗതനെകുറിച്ചുള്ള വിവരങ്ങളുള്ളത്. ഇക്വഡോറിലും കൊളംബിയയിലും കാടുകളില്‍ രാത്രിയിലാണിവ പ്രത്യക്ഷപ്പെടുന്നത്....മുനിയറകള്‍ മണ്‍മറയുന്നു

മറയൂര്‍:ശിലായുഗ തിരുശേഷിപ്പുകളായ മുനിയറകള്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മുനിമാര്‍ താമസിച്ചിരുന്ന സ്ഥലമാണ് മുനിയറയെന്നും അതല്ല ആദിമ മനുഷ്യന്റെ ശവകുടീരങ്ങളാണ് ഇതെന്നും വാദഗതികളുണ്ട്. ഡോള്‍മെന്‍സ് എന്ന നാമത്തില്‍ അറിയപ്പെടുന്ന മുനിയറകള്‍ശവകുടീരങ്ങളാണെന്ന...


( Page 1 of 10 )


MathrubhumiMatrimonial