കടല്‍ ജലനിരപ്പ് നൂറ്റാണ്ടവസാനം മൂന്നടി ഉയരുമെന്ന് റിപ്പോര്‍ട്ട്

Posted on: 22 Aug 2013


വാഷിങ്ടണ്‍ : മനുഷ്യരുടെ പ്രവൃത്തികളാണ് കാലാവസ്ഥാ മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കാലാവസ്ഥാ മാറ്റം സംബന്ധിച്ച് പഠിച്ച അന്തര്‍ദേശീയ പാനല്‍ (ഐ.പി.സി.സി) റിപ്പോര്‍ട്ട്.

നൂറ്റാണ്ടവസാനത്തോടെ കടല്‍ജലനിരപ്പ് മൂന്നടിയോളം ഉയരാന്‍ കാലാവസ്ഥാമാറ്റം വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോളതാപനത്തിന്റെ വേഗം കുറഞ്ഞിട്ടുണ്ടെന്നും ഐ.പി.സി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചോര്‍ന്ന റിപ്പോര്‍ട്ട് കരടുരൂപം മാത്രമാണെന്നും പരിഷ്‌കരിക്കാനുണ്ടെന്നും ഐ.പി.സി.സി വക്താവ് ജോനാഥന്‍ ലൈന്‍ പറഞ്ഞു.




MathrubhumiMatrimonial