ഓര്‍മച്ചെപ്പിലെ ലോഹി....
യു.കെ.ഷിജീഷ്. സമീപകാല മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന കുടുംബ മാതൃകകളിലേക്ക് ശ്രദ്ധതിരിക്കുക. നായകന് പയറ്റിത്തെളിയാനുള്ള ഇടം മാത്രമാണ് അവയെന്ന് കാണാം. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന ഈ സാമൂഹ്യസ്ഥാപനം നല്‍കുന്ന മുറുക്കം അതിവര്‍ത്തിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നായകന്‍ അതിവേഗം പ്രവേശിക്കുന്നു. അതോടെ കുടുംബവും കുടുംബാംഗങ്ങളും കഥാഗതിയില്‍ കേവലം കാഴ്ചക്കാര്‍ മാത്രമാകുന്നു. വര്‍ഷത്തിലൊന്നു വീതം പുറത്തിറങ്ങുന്ന സത്യന്‍ അന്തിക്കാടു ചിത്രങ്ങള്‍ മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത.് അതേ സമയം കുടുംബചിത്രങ്ങള്‍ കാണാനാഗ്രഹിക്കുന്ന നല്ലൊരുകൂട്ടം പ്രേക്ഷകര്‍ ഇന്നുമുണ്ട്. നായകത്വത്തിന്റെ ആഘോഷമായ ചട്ടമ്പി-പോക്കിരി-താന്തോന്നി ചിത്രങ്ങളില്‍ അഭിരമിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് അവര്‍. ലക്ഷണമൊത്ത കുടുംബകഥ മലയാള സിനിമയെ സംബന്ധിച്ച് ഇന്ന് വിദൂര സ്വപ്‌നമാണ്. പക്ഷേ നാട്ടുനന്‍മകളോട് ലോഹ്യം കൂടിയ,...
Read more...

ഒരു നാളും നിലയ്ക്കാത്ത വേണുഗാനം..

സുഹൃത്താണ്. തരക്കേടില്ലാതെ പാടും. രണ്ടെണ്ണം അകത്തുചെന്നാലേ പാട്ട് വരൂ എന്ന് മാത്രം. നിവേദ്യം എന്ന സിനിമയിലെ കോലക്കുഴല്‍വിളി കേട്ടോ ആണ് ഇഷ്ടഗാനം. സുഹൃദ്‌സദസ്സുകളില്‍ ഈ ഗാനം സ്വയം മറന്നു പാടുമ്പോള്‍ ആ മുഖത്തു റൊമാന്‍സിന്റെ ഒരു കടല്‍ ഇരമ്പുന്നത് കാണാം. പാടുന്ന പാട്ടിന്റെ...



കഥയുടെ പൂമരത്തിന് ഹൃദയപൂര്‍വം

മലയാള സിനിമയുടെ നടുമുറ്റത്ത് തലയുയര്‍ത്തി, തണല്‍ വിരിച്ചു നിന്ന എ.കെ. ലോഹിതദാസ് എന്ന കഥയുടെ പൂമരം ഓര്‍മയായിട്ട് ജൂണ്‍ 28ന് ഒരു വര്‍ഷം. അമരാവതിയുടെ മണ്ണും നിളയുടെ ഓളങ്ങളും പകുത്തെടുത്തെങ്കിലും അകലൂരിന്റെ അതിരുകള്‍ക്കപ്പുറം അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ജീവിക്കുകയാണ്....






( Page 1 of 1 )






MathrubhumiMatrimonial