സാധാരണക്കാരുടെ ബജറ്റെന്ന് കോണ്‍ഗ്രസ്‌

Posted on: 24 Feb 2010


ന്യൂഡല്‍ഹി: സാധാരണക്കാരുടെ ബജറ്റാണ് റെയില്‍വേ മന്ത്രി മമത ബാനര്‍ജി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി അവകാശപ്പെട്ടു. ചരക്കുകൂലിയും യാത്രക്കൂലിയും കൂട്ടിയിട്ടില്ല എന്നതുതന്നെ സാധാണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്. വികസനപദ്ധതികളും റെയില്‍വേ ജീവനക്കാര്‍ക്ക് പ്രയോജനം പകരുന്ന നടപടികളും ഉണ്ട്-അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കാതെ വീണ്ടും ജനപ്രിയ ബജറ്റ് അവതരിപ്പിച്ച റെയില്‍വേ മന്ത്രിയെ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.മാരുടെ കണ്‍വീനര്‍ കൊടിക്കുന്നില്‍ സുരേഷ് അഭിനന്ദിച്ചു.





MathrubhumiMatrimonial