ടാഗോറിന് ആദരവോടെ ബംഗ്ലാദേശിലേക്കും തീവണ്ടി

Posted on: 24 Feb 2010


ന്യൂഡല്‍ഹി: കവിഗുരു രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്‌കൃതി എക്‌സ്​പ്രസ് എന്ന പേരില്‍ രാജ്യവ്യാപകമായും ബംഗ്ലാദേശിലേക്കും പുതിയ തീവണ്ടികള്‍ ഓടിക്കുമെന്ന് മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. അവിഭക്ത ബംഗാളില്‍ ജനിക്കുകയും ഒട്ടേറെ സാഹിത്യകൃതികള്‍ രചിക്കുകയും ചെയ്ത അദ്ദേഹമാണ് ബംഗ്ലാദേശിന്റെയും ദേശീയഗാനത്തിന്റെ രചയിതാവ് എന്നും മമതാബാനര്‍ജി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള മൈത്രി വര്‍ധിപ്പിക്കുന്നതിന് ഇതു സഹായമാകും. അയല്‍രാജ്യങ്ങളുമായി സൗഹൃദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നേപ്പാളുമായി റെയില്‍ബന്ധം തുടങ്ങാന്‍ സര്‍വേ നടത്തിയിട്ടുണ്ട്.











MathrubhumiMatrimonial