കോഴിക്കോട്-അങ്ങാടിപ്പുറം തീവണ്ടിപ്പാത സര്‍വേ പ്രതീക്ഷയേകുന്നു
Posted on: 24 Feb 2010
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തേക്ക് കോഴിക്കോട്ടുനിന്ന് തീവണ്ടിപ്പാതയ്ക്കായി സര്‍വേ നടത്താനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. രണ്ടുവര്‍ഷം മുമ്പ് ലാലുപ്രസാദിന്റെ ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും സര്‍വേ നടന്നില്ല.
കോഴിക്കോട് വിമാനത്താവളവും മലപ്പുറം ജില്ലാ ആസ്ഥാനവും സ്പര്‍ശിച്ചാണ് നിര്‍ദിഷ്ട റെയില്‍പ്പാത ഉദ്ദേശിക്കുന്നത്.
അങ്ങാടിപ്പുറം വഴിയാണ് ഷൊറണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാത. കോഴിക്കോടിനു തെക്ക് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് രാമനാട്ടുകര, പുളിക്കല്‍, കൊണ്ടോട്ടി, വള്ളുവമ്പ്രം, മലപ്പുറം, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് വഴിയാണ് അങ്ങാടിപ്പുറത്തെത്തുക. കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗം അങ്ങാടിപ്പുറത്തേക്ക് 70 കിലോമീറ്ററുണ്ട്.
റെയില്‍പ്പാതയില്‍ ദൂരം കുറയും. അങ്ങാടിപ്പുറത്തു നിന്ന് ഷൊറണൂരിലേക്കും നിലമ്പൂരിലേക്കും തുല്യദൂരമാണ്. ഭാവിയില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാത നിലവില്‍ വന്നാല്‍ കോഴിക്കോട്ടുനിന്ന് മൈസൂര്‍ ഭാഗത്തേക്കു പോകുന്ന പ്രധാന റൂട്ടാവും ഇത്.