പ്രത്യേക കര്‍മസമിതി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് നേട്ടമാകും
Posted on: 24 Feb 2010
കെ.എസ്. ദിലീപ്കുമാര്‍
ചെന്നൈ: നിക്ഷേപനിര്‍ദേശങ്ങള്‍ക്ക് നൂറുദിവസത്തിനകം തീര്‍പ്പുകല്പിക്കാനായി പ്രത്യേക കര്‍മസമിതി രൂപവത്കരിക്കുമെന്ന റെയില്‍വേ ബജറ്റ് നിര്‍ദേശം സ്ഥലം ഏറ്റെടുക്കല്‍ കീറാമുട്ടിയായ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് വേഗം നല്കുമെന്ന് പ്രതീക്ഷ.
റെയില്‍വേ വികസനത്തിനായുള്ള നയനിര്‍ദേശങ്ങള്‍ ലളിതവും ആയാസരഹിതവുമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കര്‍മസമിതി. റെയില്‍വേയുമായുള്ള പങ്കാളിത്തം നിക്ഷേപകരില്‍ വര്‍ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശവും ബജറ്റിലുണ്ട്. എന്നാലിത് റെയില്‍വേ സ്വകാര്യവത്കരണത്തിനായി ഉദ്ദേശിച്ചുള്ളതല്ലെന്ന് കേന്ദ്രമന്ത്രി മമതാബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ റെയില്‍വേ നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ പ്രത്യേക കര്‍മസമിതിയുടെ മുന്നില്‍ അവതരിപ്പിക്കാനാകും. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്കുവേണ്ടി 1000 ഏക്കര്‍ സ്ഥലമാണ് 2008ലെ ബജറ്റില്‍ റെയില്‍വേ ആവശ്യപ്പെട്ടത്. കേരളംപോലെ ജനനിബിഡമായ സംസ്ഥാനത്ത് ഇത്രയേറെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം നടത്തിയ നിരന്തര ചര്‍ച്ചയെത്തുടര്‍ന്നാണ് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിക്ക് 426 ഏക്കര്‍ സ്ഥലംമതി എന്ന നിലപാടിലേക്ക് റെയില്‍വേ എത്തിയത്. കോച്ച് ഫാക്ടറിയോടനുബന്ധിച്ച് വിഭാവനം ചെയ്തിരുന്ന ടൗണ്‍ഷിപ്പ് വികസനം ഒഴിവാക്കി.
റെയില്‍വേ ബജറ്റില്‍ പുതിയ പാതകള്‍ക്കുള്ള വിഹിതം 2,848 കോടി രൂപയില്‍നിന്ന് 4,411 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 1000 കിലോമീറ്റര്‍ പുതിയ റെയില്‍വേലൈനുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് ഈ തുക അനുവദിച്ചത്. അങ്കമാലി-ശബരിമല പാത, തിരുനാവായ-ഗുരുവായൂര്‍ പാത തുടങ്ങി തുക അനുവദിക്കുകയും നിര്‍മാണ പുരോഗതിയില്‍ തടസ്സം നേരിടുകയും ചെയ്യുന്ന പദ്ധതികളുടെ കാര്യത്തിലും പ്രത്യേക കര്‍മസമിതിക്ക് ഇടപെടാന്‍ കഴിയും. ഇത് സ്ഥലമെടുപ്പിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും.പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മാണം തുടങ്ങി കേരളത്തിന്റെ പരിഹരിക്കാന്‍ ബാക്കിയുള്ള വിഷയങ്ങളും കര്‍മസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാകും.