
ജനകീയ ബജറ്റ് -ചെന്നിത്തല
Posted on: 24 Feb 2010
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസകരമായ ബജറ്റ് അവതരിപ്പിച്ച റെയില്‍മന്ത്രി മമതാ ബാനര്‍ജിയെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. യാത്രാ - ചരക്കുകൂലി വര്‍ദ്ധിപ്പിക്കാതെ ഇത്തവണയും ജനപ്രിയ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ അനുമതി നല്‍കിയ പുതിയ പല റെയില്‍പാതകളും മലയോരപ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ്. അവ തദ്ദേശവികസനത്തിനും വലിയ സംഭാവന നല്‍കും. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഈ റൂട്ടിലുള്ള യാത്രാക്ലേശം കുറയ്ക്കാന്‍ വളരെ സഹായിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
