അഞ്ച് സേ്‌പാര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിക്കും

Posted on: 24 Feb 2010


ന്യൂഡല്‍ഹി: രാജ്യത്തെ കായികമേളയുടെ വികസനത്തിനുവേണ്ടി റെയില്‍വേ അഞ്ച് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിക്കും. ഡല്‍ഹി, സെക്കന്തരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരിക്കും ഇവ. ബജറ്റ് അവതരണത്തിലാണ് മന്ത്രി മമതാ ബാനര്‍ജി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ കായികമേഖലയുടെ വികസനത്തിലും പ്രകടനത്തിലും റെയില്‍വേയുടെ പങ്കാളിത്തം അനുസ്മരിച്ച മന്ത്രി കൂടുതല്‍ സ്ഥലങ്ങളില്‍ ഹോക്കി പ്രചരിപ്പിക്കാന്‍ പ്രത്യേക ടര്‍ഫുകള്‍ ഉണ്ടാക്കുമെന്നും വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റെയില്‍വേ സുപ്രധാന പങ്കാളിത്തം വഹിക്കും. ഇതിന്റെ ഭാഗമായി പ്രദര്‍ശന തീവണ്ടി ഓടിക്കുമെന്നും മന്ത്രി അറിയിച്ചു.




MathrubhumiMatrimonial