state budget
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ്‌
കൊച്ചി: ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഗണ്യമായ കുറവ് വരുത്തിയതോടെ സംസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ മേലുള്ള സര്‍ച്ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും സര്‍ച്ചാര്‍ജും അടക്കം കോര്‍പ്പറേഷനുകളിലെ നിരക്ക് 11 ശതമാനമായും മുന്‍സിപ്പാലിറ്റിയിലേത് 10 ശതമാനമായും പഞ്ചായത്തുകളിലേത് 9 ശതമാനമായും കുറച്ചു. നേരത്തെ ഇത് യഥാക്രമം, 15.5, 14.5, 12 ശതമാനമായിരുന്നു. ഇതോടെ സംസ്ഥാനത്ത് വസ്തു വില്‍പന ഉയരാനിടയുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും സ്റ്റാമ്പ് ഡ്യൂട്ടിയും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇവയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനമായാണ് ( ഓരോ 100 രൂപയ്ക്കും അഞ്ച് രൂപ നിരക്കില്‍) കുറച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് രണ്ട് ശതമാനമായി തുടരും. ഇതോടെ...
Read more...

പൊതുമേഖലയ്ക്ക് ഊന്നല്‍

എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുടങ്ങുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. 125 കോടി രൂപയാണ് മുടക്ക്. ഇവയില്‍ ചിലത് ഒറ്റവര്‍ഷം കൊണ്ട് കമ്മീഷന്‍ ചെയ്യും. കോമളപുരം ഹൈടെക് സ്​പിന്നിങ് ആന്‍ഡ് വീവിങ്മില്‍-36 കോടി, കണ്ണൂര്‍ ഹൈടെക് നെയ്ത്ത് ഫാക്ടറി-20 കോടി, കാസര്‍കോട് ടെക്‌സ്റ്റൈല്‍മില്‍-16...



നികുതിയേതരം: മുഖ്യം മണലെടുപ്പ്‌

നികുതിയേതര വരുമാനത്തിന്റെ കാര്യത്തില്‍ ബജറ്റ് പ്രാധാന്യം നല്‍കുന്നത് അണക്കെട്ടുകളില്‍നിന്നുള്ള മണല്‍ വാരലിന്. എന്നാല്‍, ഇതില്‍നിന്ന് എത്ര കോടി രൂപ കിട്ടുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നില്ല. 2010 മെയ് അവസാനിക്കുംമുമ്പ് ദിവസവും മുപ്പതിനായിരം മുതല്‍ നാല്പതിനായിരം...



പഴി മുഴുവന്‍ കേന്ദ്രത്തിന്

കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും ധനകാര്യ മാനേജ്‌മെന്റും പുതിയ വിതാനത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും മന്ത്രി ഡോ. തോമസ്‌ഐസക്കിന്റെ പുതിയ ബജറ്റില്‍ മുഴങ്ങുന്നത് കേന്ദ്രവിരുദ്ധ സ്വരം. സാമൂഹികക്ഷേമപദ്ധതികള്‍ക്ക് ലോഭമില്ലാതെ പണം അനുവദിച്ചും പദ്ധതി...



മദ്യത്തിന് വില കൂടും

അധിക വിഭവ സമാഹരണത്തിന്റെ ഭാഗമായി മദ്യത്തിന്റെ നികുതി 10 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍, വൈന്‍, ബിയര്‍ എന്നിവയുടെ നികുതി നിരക്ക് 10 ശതമാനം കുറച്ചു. ഇതോടെ വീര്യമുള്ള മദ്യത്തിന് വില കൂടും. ഇതില്‍ നിന്ന് ഏതാണ്ട് 200 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പത്തുവര്‍ഷത്തിനുശേഷമാണ്...



മുഴുവന്‍ കൃഷിക്കാര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

കേരളത്തിലെ മുഴുവന്‍ കൃഷിക്കാര്‍ക്കും ഒരു വര്‍ഷത്തിനകം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. കാര്‍ഷികമേഖലയുടെ അടങ്കല്‍ 419 കോടി രൂപയില്‍നിന്ന് 622 കോടി രൂപയായി ഉയര്‍ത്തി. ഇതില്‍ 130 കോടി രൂപ ഭക്ഷ്യസുരക്ഷാപദ്ധതിക്കായി പ്രത്യേകം വകയിരുത്തും....



കെ.എസ്.ആര്‍.ടി.സി. ആയിരം ബസ്സുകള്‍ വാങ്ങും

വാണിജ്യമേഖലയുടെ വികസനത്തിനായി വാണിജ്യമിഷന്‍ രൂപവത്കരിക്കും. വാണിജ്യസംരംഭകത്വ പരിശീലനത്തിനും മാനേജ്‌മെന്റ് പഠനത്തിനുമായി കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് റീട്ടെയില്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനം തുടങ്ങും. വ്യവസായ, വാണിജ്യ സംഘടനകളുടെ പങ്കാളിത്തത്തോടെയായിരിക്കും സ്ഥാപനം...



രണ്ടേകാല്‍ മണിക്കൂര്‍; ചിരിക്കാനും വക

ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇത്തവണയും ഒട്ടും കുറച്ചില്ല. കഴിഞ്ഞ തവണത്തെപ്പോലെ സുദീര്‍ഘമായിരുന്നു ബജറ്റ് പ്രസംഗം. വെള്ളിയാഴ്ച രണ്ടേകാല്‍ മണിക്കൂറാണ് ഐസക്ക് ബജറ്റ് വായിച്ചത്. ഇടയ്ക്ക് ചിരിക്കാനും വകയുണ്ടായിരുന്നതിനാല്‍ പ്രതിപക്ഷത്തിനും വായന ആസ്വാദ്യകരമായി. സാമൂഹിക...



ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഹരിത ബജറ്റില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് 622 കോടി രൂപ ബജറ്റ് വകയിരുത്തി. നാളികേര വികസനത്തിനായി 30 കോടി രൂപയും കേര സംസ്‌കരണത്തിനായി പത്തു കോടി രൂപയും അനുവദിച്ചു. കുട്ടനാടിനായി പ്രത്യേക...



വലിയകാറുകള്‍ക്ക് നികുതി കൂട്ടി

1500 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള എല്ലാ വാഹനങ്ങളുടെയും മോട്ടോര്‍ നികുതി രണ്ടുശതമാനം ഉയര്‍ത്തി. ഒറ്റത്തവണ നികുതിയടയ്ക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് ചെറിയ ആനുകൂല്യവും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1500 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കും നിലവിലുള്ള ആറുശതമാനം...



പച്ചയുടുത്ത് ബജറ്റ്; ധനകാര്യത്തിന് കാവ്യഭംഗി

ഒന്നാംബെല്‍ മുഴങ്ങിയപ്പോള്‍, പ്രതിപക്ഷനിരയുടെ വശത്തുകൂടി തോമസ്‌ഐസക്ക്എത്തി. ഗ്രീന്‍ ബജറ്റിനൊരു ആമുഖമെന്നവണ്ണം അണിഞ്ഞിരുന്ന പച്ചനിറമുള്ള നീളന്‍ കുര്‍ത്തയുടെ കൈ തെറുത്ത് സഭയെ അഭിവാദ്യം ചെയ്ത്ധനമന്ത്രി ബജറ്റിന്റെ കാവ്യച്ചിമിഴ് തുറന്നു. കഴിഞ്ഞ തവണ തകഴിയെയും അതിനുമുമ്പ്...



സ്മാര്‍ട്ട് സിറ്റി രണ്ടുഘട്ടമായി നടപ്പാക്കും

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഐ.ടി-ടൂറിസം മേഖലയ്ക്ക് 412 കോടി വകയിരുത്തി. ഐ.ടി മേഖലയുടെ വികസനത്തിന്...



നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉത്തേജക പാക്കേജില്‍

തിരുവനന്തപുരം: ഉത്തേജക പാക്കേജിന്റെ ഭാഗമായി 3000 കോടി രൂപയുടെ പ്രവൃത്തികള്‍ പി.ഡബ്ല്യു.ഡി. നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സാംഗത്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. എം.എല്‍.എ.മാര്‍ നിര്‍ദേശിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...



ഹരിതപദ്ധതികള്‍ക്ക് പ്രധാന്യം, സാമൂഹിക സുരക്ഷയ്ക്കും

തിരുവനന്തപുരം: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റില്‍ ഹരിതപദ്ധതികള്‍ക്കും സാമൂഹികസുരക്ഷാപദ്ധതികള്‍ക്കും ഒന്നുപോലെ പ്രാധാന്യം. ഗ്രീന്‍ഫണ്ടിന് ആയിരംകോടി രൂപയാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്....



50 വ്യവസായ കേന്ദ്രങ്ങള്‍ക്ക് 250 കോടി

തിരുവനന്തപുരം: 60000 ചതുരശ്ര അടി വിസ്തീതീര്‍ണമുള്ള 50 വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി കിന്‍ഫ്ര നടപ്പാക്കും. സൗജന്യമായി സ്ഥലം ലഭ്യമാക്കുന്നിടത്ത് പ്രത്യേക പരിഗണന നല്‍കും. പദ്ധതിയുടെ അടങ്കല്‍ 250 കോടിയാണ്. തൃശ്ശൂരില്‍ ഒരു ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്...



വിദ്യാഭ്യാസ മേഖലയ്ക്ക് 316 കോടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ 316 കോടി രൂപയാണ് ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 121 കോടി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 37 കോടിയും അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 36 കോടിയും വകയിരുത്തിയിട്ടുണ്ട്....



കയറുല്‌പന്നങ്ങള്‍ക്ക് വിലസ്ഥിരതാ ഫണ്ട്; കശുവണ്ടിത്തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി കുടിശ്ശിക ഏറ്റെടുക്കും

തിരുവനന്തപുരം: കശുവണ്ടി ത്തൊഴിലാളികളുടെ 2006 വരെയുള്ള ഗ്രാറ്റ്വിറ്റി കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കയറുല്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുന്നതിന് പത്തു കോടിയുടെ വിലസ്ഥിരതാഫണ്ടിന് രൂപം നല്‍കുമെന്ന്...






( Page 1 of 4 )






MathrubhumiMatrimonial