കയറുല്‌പന്നങ്ങള്‍ക്ക് വിലസ്ഥിരതാ ഫണ്ട്; കശുവണ്ടിത്തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി കുടിശ്ശിക ഏറ്റെടുക്കും
Posted on: 06 Mar 2010
തിരുവനന്തപുരം: കശുവണ്ടി ത്തൊഴിലാളികളുടെ 2006 വരെയുള്ള ഗ്രാറ്റ്വിറ്റി കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കയറുല്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുന്നതിന് പത്തു കോടിയുടെ വിലസ്ഥിരതാഫണ്ടിന് രൂപം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ചെറുകിട, പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് 246 കോടി രൂപയാണ് ഇത്തവണത്തെ നീക്കിയിരുപ്പ്.
പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴിലും വരുമാനവും സംരക്ഷിച്ചുകൊണ്ടു മാത്രമേ, ആധുനിക വളര്‍ച്ചാമേഖലയിലേക്കുള്ള ചുവടുമാറ്റത്തിന് സാമൂഹികാംഗീകാരം നേടാനാവൂ എന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ്‌ഐസക്ക് വ്യക്തമാക്കി.
2005-06-ല്‍ 77. 18 കോടി രൂപ വകയിരുത്തിയിടത്താണ് 246 കോടി രൂപ നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖല പോലെ കേരളത്തിലെ പാവങ്ങള്‍ ഉപജീവനത്തിന് ആശ്രയിക്കുന്ന കയര്‍, കശുവണ്ടി, കൈത്തറി, കരകൗശല മേഖലകളടങ്ങുന്ന പരമ്പരാഗത വ്യവസായമേഖലയ്ക്ക് കൂടുതല്‍ തുകയാണ് നീക്കിവെച്ചിട്ടുള്ളത്.
കയര്‍വര്‍ഷമായി ആചരിക്കുന്ന 2010-2011-ല്‍ എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പത്തു കോടി രൂപയും കയര്‍ ഫെഡിന് ഏഴുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കശുവണ്ടി വ്യവസായത്തിന് 52 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിലേറ്റവും പ്രധാനം കശുവണ്ടി സംഭരണത്തിനുള്ള 25 കോടി രൂപയാണ്. 2001 മുതല്‍ 2006 വരെ 15 കോടിയില്‍ താഴെയാണ് കശുവണ്ടി വ്യവസായത്തിനുള്ള നീക്കിയിരുപ്പ്. കഴിഞ്ഞ നാലു കൊല്ലമായി ഇത് 39 കോടി രൂപയാണ്.
ഹാന്‍ടെക്‌സിന്റെയും ഹാന്‍ഡ്‌വീവിന്റെയും പുനരുദ്ധാരണ പാക്കേജ് ഇക്കൊല്ലം നടപ്പാക്കും. ഇവയുടെ ഓഹരി മൂലധനത്തിലേക്ക് പത്തു കോടി രൂപ വകയിരുത്തി. ഈ ബജറ്റില്‍ 57 കോടി രൂപയാണ് കൈത്തറി മേഖലയ്ക്ക് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റയില്‍ ടെക്‌നോളജിക്ക് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ടെക്‌സ് ഫെഡിന്റെയും ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെയും കീഴിലുള്ള മില്ലുകളുടെ സഞ്ചിതനഷ്ടം നൂറു കോടി രൂപ വരും. എന്നാല്‍, മൊത്തത്തില്‍ നഷ്ടമില്ലാത്ത നിലയിലേക്ക് മാറിയ മില്ലുകളുടെ നവീകരണത്തിന് പൊതു റോമെറ്റീരിയല്‍ ബാങ്കുംസൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ പത്തുശതമാനമെങ്കിലും ചെലവു കുറയ്ക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.
കരകൗശലത്തിന് 2.3 കോടി രൂപയും ഖാദി വ്യവസായങ്ങള്‍ക്ക് 8.8 കോടി രൂപയും സെറികള്‍ച്ചറിന് 3.5 കോടിയും വകയിരുത്തി. ദിനേശ്ബീഡിയില്‍ കഴിഞ്ഞകൊല്ലം പ്രഖ്യാപിച്ച പ്രത്യേക റിട്ടയര്‍മെന്റ് പദ്ധതി നടപ്പാക്കി. കെല്‍പാമിന് 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.